പന്തെറിഞ്ഞു,തൊട്ടുപിന്നാലെ ബൗണ്ടറി തടയാൻ കുതിച്ചോടി സിറാജ്; ചിരിയടക്കാനാകാതെ കോലി- വിഡിയോ

kohli-siraj
സിറാജിന്റെ ഓട്ടം കണ്ട് ചിരിക്കുന്ന വിരാട് കോലി. സിറാജും ഹാർദിക് പാണ്ഡ്യയും മത്സരത്തിനിടെ.
SHARE

കൊളംബോ∙ ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കൻ ബാറ്റിങ്ങിനിടെ സ്വന്തം പന്തിലെ ബൗണ്ടറി തടയാൻ, പന്തിനു പിന്നാലെ ഓടി പേസര്‍ മുഹമ്മദ് സിറാജ്. തന്റെ രണ്ടാം ഓവറിലാണ് പന്തെറിഞ്ഞതിനു ശേഷം ഫീൽഡറുടെ റോളും ഏറ്റെടുത്ത് സിറാജ് ബൗണ്ടറി ലൈൻ വരെ കുതിച്ചോടിയത്. ഈ ഓവറിലെ ആദ്യ പന്തിൽ സിറാജ് പാതും നിസംഗയെ പുറത്താക്കിയിരുന്നു.

മൂന്നാം പന്തിൽ സമരവിക്രമയും നാലിൽ ചരിത് അസലങ്കയും വീണു. അഞ്ചാം പന്ത് മിഡ് ഓണിലൂടെ ധനഞ്ജയ ഡിസിൽവ ബൗണ്ടറിയിലേക്കു ലക്ഷ്യമിട്ടതോടെയാണ് സിറാജ് പന്തിനു പിന്നാലെ ഓടിയത്. എന്നാൽ ബൗണ്ടറി ലൈൻ വരെ ഓടിയിട്ടും പന്തു തടയാൻ സിറാജിനു സാധിച്ചില്ല. സിറാജിന്റെ ‘പ്രകടനം’ കണ്ട് വിരാട് കോലിക്കും ശുഭ്മൻ ഗില്ലിനും ചിരി അടക്കാനായില്ല.

എന്തോ പറഞ്ഞ് ഇരുവരും ചിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സിറാജിന്റെ ഓട്ടം കണ്ട് ഹാർദിക് പാണ്ഡ്യയ്ക്കും ചിരിപൊട്ടി. ധനഞ്ജയ ഡിസിൽവയും സിറാജിന്റെ പന്തിലാണു പിന്നീടു പുറത്തായത്. ധനഞ്ജയയെ കെ.എൽ. രാഹുൽ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 50 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. 51 റൺസ് ലക്ഷ്യത്തിലേക്ക് 6.1 ഓവറിൽ കുതിച്ചെത്തി പത്ത് വിക്കറ്റ് വിജയവും ടീം ഇന്ത്യ സ്വന്തമാക്കി. ആറു വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് കളിയിലെ താരം.

English Summary: Kohli can't control his laughter, Gill and Hardik in splits as Siraj chases hat-trick ball to boundary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS