ADVERTISEMENT

മുംബൈ ∙ വനിതാ പ്രിമിയർ ലീഗ് (ഡബ്ല്യുപിഎൽ) ക്രിക്കറ്റ് രണ്ടാം സീസണിന്റെ താരലേലം ഇന്ന് മുംബൈയിൽ നടക്കും. 104 ഇന്ത്യൻ താരങ്ങളും 61 വിദേശതാരങ്ങളും ഉൾപ്പെടെ 165 പേരാണ് ലേലത്തിൽ പങ്കെടുക്കാനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. സി.എം.സി.നജില (മലപ്പുറം), കീർത്തി കെ.ജയിംസ് (തിരുവനന്തപുരം), സജ്ന സജീവ് (വയനാട്), ഐ.വി.ദൃശ്യ (വയനാട്) എന്നിവരാണ് കേരളത്തിൽ നിന്ന് ലേലത്തിനായി റജിസ്റ്റർ ചെയ്ത താരങ്ങൾ. ഡൽഹി ക്യാപിറ്റൽസ് താരമായ മിന്നു മണി മാത്രമാണ് നിലവിൽ കേരള ടീമിൽ നിന്ന് ഡബ്ല്യുപിഎൽ കളിക്കുന്നത്. 5 ടീമുകളാണ് ഡബ്ല്യുപിഎലിൽ മത്സരിക്കുന്നത്. 13 കോടി രൂപയാണ് ഒരു ടീമിന് ചെലവാക്കാവുന്ന പരമാവധി തുക. ആദ്യ സീസണിലെ പല താരങ്ങളെയും നിലനിർത്തിയതിനാൽ പകുതിയിൽ അധികം തുക ഇതിനോടകം എല്ലാ ടീമുകളും ചെലവഴിച്ചുകഴിഞ്ഞു.

English Summary:

Womens Premier League auction to be take place on Saturday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com