ADVERTISEMENT

ഇൻഡോർ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 മത്സരത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയെ കെട്ടിപ്പിടിച്ച ആരാധകന് നാട്ടിൽ ഗംഭീര സ്വീകരണം. പൊലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയ യുവാവിനെ നാട്ടിലെത്തിയപ്പോൾ മാലയിട്ടാണ് ആളുകൾ സ്വീകരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇൻഡോറിൽ ഇന്ത്യ– അഫ്ഗാനിസ്ഥാൻ രണ്ടാം ട്വന്റി20 മത്സരത്തിനിടെയാണ് സകല നിയന്ത്രണങ്ങളും മറികടന്ന് ആരാധകൻ ഗ്രൗണ്ടിൽ കയറിയത്. വിരാട് കോലിയുടെ കാലി‍ൽതൊട്ട് അനുഗ്രഹം വാങ്ങിയ യുവാവ് പിന്നീട് കോലിയെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഇരച്ചെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാൾ യുവാവിനെ പൊക്കിയെടുത്താണ് ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്.

യുവാവിനെ പിന്നീട് തുകോഗഞ്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. യുവാവിന്റെ കയ്യിൽ ടിക്കറ്റ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗാലറിയിലെ ഇരുമ്പു മതിൽ ചാടിക്കടന്നാണ് യുവാവ് ഗ്രൗണ്ടിലെത്തിയത്. സുരക്ഷാ വീഴ്ച സംഭവിച്ചതിനാല്‍ യുവാവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

English Summary:

Pitch invader detained for hugging Virat Kohli welcomed back with garlands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com