ADVERTISEMENT

ഇസ്‌ലാമാബാദ് ∙ പാക്ക് ക്രിക്കറ്റ് താരം ശുഐബ് മാലിക് സിനിമാ താരം സന ജാവേദിനെ വിവാഹം ചെയ്തു. മുൻ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുമായി വിവാഹമോചിതനാകുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് മാലിക്കിന്റെ വിവാഹ വാർത്ത പുറത്തുവന്നിരിക്കുന്നത്. വിവാഹം കഴിച്ച വിവരം മാലിക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 

Read Also: ഷുഐബ് മാലിക്കിന്റെ വധു സനാ; പ്രായം 30; പാക്ക് ടെലിവിഷൻ സീരിയലുകളിലെ താരറാണി

2010ലാണ് മാലിക്കും സാനിയ മിർസയും തമ്മിൽ വിവാഹിതരായത്. മാതാചാരങ്ങൾ പ്രകാരം ഹൈദരാബാദിൽവച്ചായിരുന്നു വിവാഹം. 2018ൽ ഈ ബന്ധത്തിൽ ആൺകുഞ്ഞ് പിറന്നു. ഇതിനുശേഷവും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ സാനിയ കഴിഞ്ഞ വർഷമാണ് വിരമിച്ചത്. സന ജാവേദുമായി മാലിക് ഡേറ്റിങ്ങിലാണെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു.

2022ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നത്. സമൂഹമാധ്യമ പോസ്റ്റുകളിലും ബയോയിലും ഉൾപ്പെടെ മാറ്റങ്ങള്‍ വരുത്തിയതാണ് ചർച്ചയായത്. എന്നാല്‍ ഇക്കാര്യം ഇരുവരും നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സാനിയ ടെന്നിസ് കരിയര്‍ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയയുടെ പല പോസ്റ്റുകളിലും വിവാഹമോചനത്തിന്റെ സൂചനകളുണ്ടെന്ന് അഭ്യൂഹമുയർന്നു.

മാലിക്കുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ സാനിയയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. 'വിവാഹവും വിവാഹമോചനവും കഠിനമാണ്. ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാല്‍, നമുക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കൂ' എന്നായിരുന്നു സാനിയ കുറിച്ചത്.

English Summary:

Shoaib Malik marries Pakistani actress Sana Javed amid rumours of separation with Sania Mirza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com