ADVERTISEMENT

മെൽബൺ∙ പ്രണയ ദിനത്തിൽ ഭാര്യയ്ക്ക് ആശംസകൾ അറിയിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമിൻസ്. ഇൻസ്റ്റഗ്രാമിൽ ഭാര്യ ബെക്കി കമിൻസിനൊപ്പമുള്ള ചിത്രമാണ് ഓസീസ് ക്യാപ്റ്റൻ പങ്കുവച്ചത്. നിരവധി ആരാധകർ പാറ്റ് കമിൻസിന്റെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരാളുടെ പ്രതികരണത്തില്‍ കമിൻസിന്റെ കണ്ണുടക്കി.

‘‘ഞാൻ ഒരു ഇന്ത്യക്കാരനാണ്. നിങ്ങളുടെ ഭാര്യയെ സ്നേഹിക്കുന്നു’’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഇക്കാര്യം ഭാര്യയെ അറിയിച്ചേക്കാമെന്നായിരുന്നു കമിൻസിന്റെ പ്രതികരണം. കമിൻസിന്റെ ക്യാപ്റ്റൻസിക്കു കീഴിൽ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പും ഏകദിന ലോകകപ്പും വിജയിച്ചിരുന്നു. 2023 ലെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി പുരസ്കാരവും പാറ്റ് കമിൻസ് നേടി.

വെസ്റ്റിൻഡീസിനെതിരായ രണ്ടു മത്സരങ്ങൾ അടങ്ങിയ ട്വന്റി20 പരമ്പരയിൽ താരം കളിച്ചിരുന്നില്ല. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലാണ് കമിൻസ് ഇനി കളിക്കുക. ഫെബ്രുവരി 21 ന് പരമ്പരയ്ക്കു തുടക്കമാകും.

English Summary:

"I Love Your Wife", Says Indian Fan To Pat Cummins. Australia Star's Epic Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com