ADVERTISEMENT

ഐപിഎൽ ക്രിക്കറ്റിൽ ഇതുവരെ കിരീടം നേടാനായിട്ടില്ല പഞ്ചാബ് കിങ്സ്. അതിന്റെ പ്രതിഫലനം അവരുടെ ക്യാപ്റ്റൻസി പരീക്ഷണങ്ങളിലും കാണാം. 17 ഐപിഎ‍ൽ സീസണുകൾക്കിടെ ഇതുവരെ 15 താരങ്ങൾ പഞ്ചാബിന്റെ ക്യാപ്റ്റനായി. ഐപിഎൽ‍ ചരിത്രത്തിലെ റെക്കോർഡാണിത്. 2008ലെ ഉദ്ഘാടന സീസണിൽ യു‍വരാജ് സിങ്ങിലൂടെ ആരംഭിച്ച തലപ്പാവ് മാറ്റം ഇപ്പോൾ എത്തിനിൽക്കുന്നത് ശിഖർ ധവാന്റെ തലയിൽ.

ഐപിഎൽ ടീമുകളിലെ ക്യാപ്റ്റൻമാർ ഇതുവരെ

പഞ്ചാബ്- 15

ഡൽഹി– 12

ഹൈദരാബാദ്– 10‌‌

മുംബൈ–9

കൊൽക്കത്ത, ബാംഗ്ലൂർ–7‌

രാജസ്ഥാൻ– 6

ചെന്നൈ–4

ഗുജറാത്ത്–3

ലക്നൗ–2

സൂപ്പർ ക്യാപ്

(പഞ്ചാബ് ക്യാപ്റ്റൻമാരിൽ മികച്ച വിജയശതമാനം)

സാം കറൻ– 66.66 %(3 മത്സരം, 2 ജയം)

യുവ്‍രാജ് സിങ്– 58.62 %(29 മത്സരം, 17 ജയം)

ജോർജ് ബെയ്‌ലി– 51.42 % (35 മത്സരം, 18 ജയം)

ഒരേയൊരു മത്സരത്തിൽ മാത്രം ടീമിനെ നയിച്ച 2 ക്യാപ്റ്റൻമാർ പഞ്ചാബിനുണ്ട്. മഹേല ജയവർധന (2010 സീസൺ), വീരേന്ദർ സേവാഗ് (2015) എന്നിവരാണവർ. 38–ാം വയസ്സിൽ, ഈ സീസണിൽ ടീമിനെ നയിക്കുന്ന ശിഖർ ധവാൻ പഞ്ചാബിന്റെ പ്രായം കൂടിയ ക്യാപ്റ്റനല്ല. 41–ാം വയസ്സിൽ ടീമിനെ നയിച്ച ആഡം ഗിൽക്രിസ്റ്റിന്റെ പേരിലാണ് ഈ റെക്കോർഡ്.

2014ൽ റണ്ണറപ്പായതാണ് ഐപിഎലിൽ ഇതുവരെയുള്ള പഞ്ചാബിന്റെ മികച്ച നേട്ട‌ം. 2014 സീസണിൽ ഓസ്ട‌്രേലിയൻ താരം ജോർജ് ബെയ്‌ലിയുടെ ക്യാപ്റ്റൻസിയിലായിരുന്നു ഫൈനൽ കളിച്ചത്.

English Summary:

15 Captains lead Punjab Kings in IPL season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com