‘‘റൊണാൾഡോയെ ബഹുമാനിക്കുന്നു’’: ടീമിലെത്തിക്കാൻ താൽപര്യമില്ലെന്ന് ബയണ്‍ മ്യൂണിക്ക്

ronaldo-1248
ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: Twitter@CristianoRonaldo
SHARE

‌മാഞ്ചസ്റ്റർ∙ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാന്‍ താൽപര്യമില്ലെന്ന് ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ ‍ഡയറക്ടർ ഹസൻ സലിഹമിദസിച്ച് അറിയിച്ചതായി റിപ്പോർട്ടുകൾ. പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഇതു സംബന്ധിച്ചു നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. സ്പോർട്സ് വൺ എന്ന മാധ്യമത്തോടു സംസാരിക്കുമ്പോഴായിരുന്നു ബയേൺ ഡയറക്ടറുടെ പ്രതികരണം.

‘‘ക്രിസ്റ്റ്യാനോ റൊണാൾഡോയോടു വളരെയേറെ ബഹുമാനമുണ്ട്. എന്നാൽ ഒരിക്കൽ കൂടി പറയട്ടെ, അതൊന്നും ഞങ്ങളുടെ വിഷയമല്ല’’– ബയേൺ ഡയറക്ടർ പ്രതികരിച്ചു. റൊണാൾഡോ ജർമൻ ബുന്ദസ്‍ലിഗ ചാംപ്യന്‍മാരായ ബയൺ മ്യൂണിക്കിലേക്കു പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണു നിലപാടു വ്യക്തമാക്കി ബയണ്‍ ഡയറക്ടർ തന്നെ രംഗത്തെത്തിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തുടരാൻ താൽപര്യമില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ നേരത്തേ അറിയിച്ചിരുന്നു. യുണൈറ്റഡിനൊപ്പം പ്രീസീസണിനും ക്രിസ്റ്റ്യാനോ ചേര്‍ന്നിരുന്നില്ല. ബയണിന്റെ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്ക്സി സ്പാനിഷ് ക്ലബ് ബാർസിലോനയില്‍ ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് റൊണാൾഡോ ബയേണിലേക്കു മാറുമെന്ന് അഭ്യൂഹങ്ങൾ പരന്നത്.

English Summary: Cristiano Ronaldo leaving Manchester United? Bayern Munich director Hasan Salihamidzic gives update

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS