ഖത്തറിൽ ഫുട്ബോൾ വമ്പൻ‌മാരെ വരച്ചവരയിൽ നിർത്തി ഏഷ്യൻ ടീമുകളുടെ തേരോട്ടം

HIGHLIGHTS
  • യുറഗ്വായെ ഗോൾരഹിത സമനിലയിൽ തളച്ച് ദക്ഷിണ കൊറിയ
  • സ്വിറ്റ്സർലൻഡ് – 1, കാമറൂൺ – 0
  • യുറഗ്വായ് – 0, ദക്ഷിണ കൊറിയ – 0
SOCCER-WORLDCUP-POR-GHA/REPORT
ഖത്തർ ലോകകപ്പിലെ പോർച്ചുഗൽ – ഘാന മത്സരത്തിൽ, പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽനിന്ന് പന്തു തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഘാനയുടെ അലക്സാണ്ടർ ജിക്കു. ചിത്രം:റോയിട്ടേഴ്സ്
SHARE

ഖത്തർ ലോകകപ്പി‍ൽ ഏഷ്യൻ ടീമുകൾ അമ്പരിപ്പിക്കുന്ന പ്രകടനം തുടര‍ുന്നു. ലാറ്റിനമേരിക്കൻ ശക്തികളായ യുറഗ്വായെ ഏഷ്യൻ ടീമായ ദക്ഷിണ കൊറിയ ഗോൾരഹിത സമനിലയിൽ തളച്ചു. കഴിഞ്ഞ ദിവസം അർജന്റീനയെ സൗദി അറേബ്യയും ജർമനിയെ ജപ്പാനും തോൽപിച്ചതിനു പിന്നാലെയാണു ദക്ഷിണ കൊറിയയുടെയും ഗംഭീര പ്രകടനം.

അൽ റയ്യാനിലെ ഏജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ യുറഗ്വായുടെ പേരുകേട്ട സൂപ്പർ താരങ്ങളെയെല്ലാം വരച്ചവരയിൽ നിർത്തിയാണ് കൊറിയക്കാർ വിജയത്തോളം പോന്ന സമനിലയുടെ കൊടി നാട്ടിയത്. ഇരുടീമുകളും നഷ്ടപ്പെടുത്തിയ ഗോളവസരങ്ങളും ഒട്ടേറെ. ഇന്നലെ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡ് 1–0 ന് കാമറൂണിനെ തോൽപിച്ചു. കാമറൂണിൽ ജനിച്ച സ്വിസ് സ്ട്രൈക്കർ ബ്രീൽ എംബോളോയാണ് വിജയഗോൾ നേടിയത്. 

English Summary :  Outstanding Performance of Asian Teams in FIFA World Cup 2022 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS