ബാർസിലോന ∙സ്പാനിഷ് ഫുട്ബോൾ ക്ലബ് എഫ്സി ബാർസിലോനയുമായി കരാർ ഒപ്പിടുകയാണെങ്കിൽ സ്വയം പരിചയപ്പെടുത്താൻ ജോവ മെൻഡസ് ഡി അസീസ് മൊറെയ്റയ്ക്ക് ഒരു വാക്കു മതി– s/o റൊണാൾഡീഞ്ഞോ! മുൻ ബ്രസീൽ താരത്തിന്റെ മകൻ യൂത്ത് ടീമിന്റെ ട്രയൽസിൽ പങ്കെടുത്തു എന്നതാണ് ബാർസ ആരാധകരെ സന്തോഷിപ്പിക്കുന്ന വാർത്ത.
ബ്രസീലിയൻ ക്ലബ് ക്രുസെയ്റോയുമായി ഈയിടെ കരാർ അവസാനിപ്പിച്ച പതിനേഴുകാരൻ ജോവയെ ടീമിലെത്തിക്കാൻ ബാർസ പ്രസിഡന്റ് ജൊവാൻ ലപോർട്ടയ്ക്ക് പ്രത്യേക താൽപര്യമുണ്ട്. സ്ട്രൈക്കറായും പ്ലേമേക്കറായും കളിക്കുന്ന ജോവയ്ക്കൊപ്പം ട്രാൻസ്ഫർ കാര്യങ്ങൾ തീരുമാനിക്കാൻ അമ്മാവൻ റോബർട്ടോ ഡി അസീസും ഇപ്പോൾ ബാർസിലോനയിലുണ്ട്.
English Summary: Ronaldinho’s son has trial with Barcelona