‘ഒരു പുതിയ താരം കേരള ബ്ലാസ്റ്റേഴ്സിലേക്കു വരുന്നു, ഇനിയുള്ള ഓരോ കളിയും പ്രധാനം’

HIGHLIGHTS
  • ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച് സംസാരിക്കുന്നു
Kerala-Blasters-coach-Ivan-Vukomanović
വുക്കോമനോവിച്ച്
SHARE

കൊച്ചി ∙ ഈ മാസത്തെ ട്രാൻസ്ഫർ ജാലകത്തിൽ ഒരു കളിക്കാരൻ കൂടി ബ്ലാസ്റ്റേഴ്സ് ടീമിലെത്തിയേക്കുമെന്ന് കോച്ച് ഇവാൻ വുക്കോമനോവിച്ച്. ഇന്നത്തെ മത്സരത്തിനു മുൻപ് വുക്കോമനോവിച് സംസാരിക്കുന്നു.

പ്രതിരോധം വീണ്ടും തലവേദന?

തുടക്കത്തിൽ പ്രതിരോധം വലിയ പ്രശ്നമായിരുന്നു. പതിയെ പ്രതിരോധം മുറുക്കിയതോടെ വിജയങ്ങളായി. ഇപ്പോൾ പക്ഷേ, വീണ്ടും പിഴവുകൾ വന്നു; തോൽവികളും. അടുത്ത കളികളിൽ പ്രതിരോധത്തിന്റെ കെട്ടുറപ്പു വീണ്ടെടുത്തേ പറ്റൂ. പരുക്കേറ്റ സന്ദീപ് സിങ് ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമത്തിലാണ്. ആ സ്ഥാനത്തു കളിക്കാൻ കഴിയുന്നവർ വേറെയുണ്ട്.

പ്ലേ ഓഫിനായി തന്ത്രം?

ഇനിയുള്ള ഓരോ കളിയും പ്രധാനം. ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച കളി പുറത്തെടുക്കാനാണ് എല്ലാ ടീമും ആഗ്രഹിക്കുന്നത്. കാരണം, ഇത്രയേറെ തീവ്രമായ വികാരത്തോടെ, ആരാധകരുടെ വൈകാരിക പിന്തുണയോടെ കളിക്കുന്ന മറ്റൊരു ടീമില്ല.

വരുമോ, പുതിയ താരങ്ങൾ?

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു താരവുമായി ധാരണയിൽ എത്താനുള്ള ശ്രമത്തിലാണ്. അദ്ദേഹം ഈ മാസം തന്നെ ടീമിനൊപ്പം ചേരണമെന്നാണ് ആഗ്രഹം. സാധിച്ചില്ലെങ്കിൽ, സീസൺ അവസാനിക്കും വരെ കാത്തിരിക്കും.

English Summary : Kerala Blasters coach Ivan Vukomanović says about new star arrival

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS