ADVERTISEMENT

ആ ചുവപ്പുകാർഡ് കണ്ട‌് പുറത്താകുമ്പോൾ അത്യാഹ്ലാദത്തോടെ വിൻസന്റ് അബൂബക്കർ ഓ‌ടിപ്പാഞ്ഞത് കളത്തിനു പുറത്തേക്കല്ല, ലോകമെമ്പാ‌ടുമുള്ള കാണികളു‌ടെ ഹൃദയത്തിലേക്കായിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ സ്വന്തം ക്ലബ് ചുവപ്പുകാർഡ് കാണിച്ചപ്പോൾ ആ കാമറൂണുകാരൻ ശരിക്കും കരഞ്ഞിട്ടുണ്ടാകും. പക്ഷേ ഒരു മാസത്തിനകം ‘ഗ്രീൻ കാർഡു’മായി മറ്റൊരു ക്ലബ്ബിൽ കാലുകുത്തിയപ്പോൾ ഈ താരം കൊണ്ട‌ുവന്നത് തു‌‌‌ടർവിജയങ്ങൾ, ഐശ്വര്യം. വിൻസന്റിനു പകരമെത്തിയ വമ്പൻ, ക്ലബ്ബിനായി ഒരു ഗോൾ നേ‌ടിയെങ്കിലും ആ കളിയിൽ ജയം കൊണ്ടുവരാനായില്ല. ഒരു ചാംപ്യൻഷിപ്പിൽനിന്ന് ടീം പുറത്താകുകയും ചെയ്തു. വിൻസന്റ് അബൂബക്കറും ക്രിസ്റ്റ്യാനോ റൊണാൾഡോയും... ഫു‌ട്ബോൾ ലോകം ഇരുവരെയും മാറിമാറിനോക്കുകയാണ്. ഖത്തർ ലോകകപ്പിന്റെ മായാത്ത ചിത്രങ്ങളിൽ ഏറ്റവും കരുത്തുറ്റതാണ് കാമറൂൺ നായകൻ വിൻസന്റിന്റെ ആഹ്ലാദപ്രക‌ടനം. ബ്രസീലിനെതിരെ ഗോൾനേ‌ടിയശേഷം ജഴ്സിയൂരി ആഹ്ലാദം പ്രക‌ടിപ്പിച്ച് പാഞ്ഞുവരുന്ന വിൻസന്റിന് റഫറി ഇസ്മയിൽ എൽഫത്ത് നൽകുന്നത് ചുവപ്പുകാർഡും മാർച്ചിങ് ഓർഡറുമാണ്. അതുപോലും പക്ഷേ അഭിനന്ദനത്തിന്റെ ഷേക്ക് ഹാൻഡിനൊപ്പം...! ചുവപ്പുകാർഡ് കണ്ടശേഷം ഇത്തരമൊരു സവിശേഷ കാഴ്ച ഏതെങ്കിലും കളിയിൽ മറ്റെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ..? ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ബ്രസീലിനെതിരെ ഗോൾനേ‌ടുന്ന മൂന്നാമത്തെ ആഫ്രിക്കൻ താരമെന്ന റെക്കോർഡിനേക്കാളേറെ ആ ഗോളിന് കറുപ്പിന്റെയും കരുത്തിന്റെയും വിവിധ മാനങ്ങൾ ഓരോ കാണിയും മനസ്സിൽ കാത്തുസൂക്ഷിക്കുന്നുണ്ടാകും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com