പ്രധാനമന്ത്രിക്ക് അർജന്റീനയുടെ സമ്മാനം; ലയണൽ മെസ്സിയുടെ ജഴ്സിയുമായി മോദി

പ്രധാനമന്ത്രി മോദിക്ക് അർജന്റീനയുടെ ജഴ്സി സമ്മാനിക്കുന്നു. Photo: Twitter@ANI
പ്രധാനമന്ത്രി മോദിക്ക് അർജന്റീനയുടെ ജഴ്സി സമ്മാനിക്കുന്നു. Photo: Twitter@ANI
SHARE

ബെംഗളൂരു∙ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ജഴ്സി സമ്മാനിച്ച് അർജന്റീന കമ്പനിയായ വൈപിഎഫ്. ഇന്ത്യൻ എനർജി വീക്കിന്റെ ഭാഗമായി ബെംഗളൂരുവിൽവച്ചാണ് വൈപിഎഫ് പ്രസിഡന്റ് പാബ്ലോ ഗോൾസാലസ് പ്രധാനമന്ത്രിക്ക് മെസ്സിയുടെ ജഴ്സി സമ്മാനിച്ചത്. ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ച് അർജന്റീന ചാംപ്യൻമാരായപ്പോൾ, പ്രധാനമന്ത്രി മോദി അഭിനന്ദനം അറിയിച്ചിരുന്നു.

ഫുട്ബോളിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരമെന്നായിരുന്നു ഫ്രാൻസ്– അർജന്റീന പോരാട്ടത്തെ മോദി വിശേഷിപ്പിച്ചത്. ‘‘ ഫിഫ ലോകകപ്പ് ചാംപ്യൻമാരായ അർജന്റീനയ്ക്ക് ആശംസകൾ. ടൂർണമെന്റിലുടനീളം അവർ ഗംഭീര പ്രകടനമാണു നടത്തിയത്. അർജന്റീനയുടേയും മെസ്സിയുടേയും ഇന്ത്യയിലെ ആരാധകർ ഈ വിജയത്തിൽ ആഹ്ലാദിക്കുന്നു.’’– എന്നാണ് അർജന്റീനയുടെ നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രതികരിച്ചത്.

English Summary: PM Narendra Modi receives Lionel Messi Argentina jersey replica as gift

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS