വിമാനം നിറയെ അവശ്യവസ്തുക്കൾ; തുർക്കിക്കും സിറിയയ്ക്കും റൊണാൾഡോയുടെ സഹായം

ക്രിസ്റ്റ്യാനോ റൊണാൾഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോ
SHARE

റിയാദ്∙ സിറിയയിലും തുർക്കിയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു സഹായവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യൻ ക്ലബ് അൽ- നസറിന്റെ താരമായ റൊണാൾ‍ഡോ ഒരു വിമാനം നിറയെ അവശ്യവസ്തുക്കളാണ് ഇരു രാജ്യങ്ങളിലേക്കും അയച്ചത്. അതിന് 350000 ഡോളർ‌ മൂല്യം വരുമെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു.

ദുരന്തത്തിലെ ഇരകൾക്കായി ഭക്ഷണപ്പൊതികൾ, പുതപ്പ്, ടെന്റുകള്‍, ബേബി ഫുഡ്, മരുന്ന്, പാൽ എന്നിവയാണ് റൊണാൾഡോ സിറിയയിലേക്കും തുർക്കിയിലേക്കും കയറ്റി അയച്ചത്. കഴിഞ്ഞ മാസം ആറിനാണ് തുർക്കിയിലും സിറിയയിലും 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ദുരന്തത്തിൽ ആയിരങ്ങളാണു മരിച്ചത്.

ദുരന്തബാധിതരെ സഹായിക്കുന്നതിനായി തന്റെ ഒപ്പിട്ട ജഴ്സി ലേലം ചെയ്യാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അനുവദിച്ചതായി തുർക്കി ഫുട്ബോൾ താരം മെറിഹ് ദെമിറാൽ പ്രതികരിച്ചു. നേരത്തേ ഒരു കുഞ്ഞിന് ശസ്ത്രക്രിയ നടത്തുന്നതിനായി റൊണാൾഡോ 83,000 ഡോളർ നൽകിയിരുന്നു. പോർച്ചുഗലിൽ കാൻസർ സെന്റർ സ്ഥാപിക്കുന്നതിനായി 165,000 ഡോളറാണു താരം സംഭാവന കൊടുത്തത്. കോവിഡ് കാലത്ത് പോർച്ചുഗലിലെ ആശുപത്രികൾക്കും താരം ധനസഹായം നൽകിയിരുന്നു.

English Summary: Al-Nassr FC star Cristiano Ronaldo provides aid for earthquake victims in Syria and Turkey

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA