ADVERTISEMENT

ഇന്ത്യയിലെ ഫുട്ബോളിനെക്കുറിച്ച് മുൻപ് ഞങ്ങൾക്കു സംസാരിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ ഫുട്ബോളിന് അദ്ഭുതകരമായ മാറ്റമാണു കാണാൻ കഴിയുന്നത് ’’– ഭുവനേശ്വറിൽ നടന്ന ഇന്റർകോണ്ടിനന്റൽ കപ്പ് ഫൈനലിനു മുൻപുള്ള മാധ്യമസമ്മേളനത്തിൽ ലബനൻ കോച്ച് അലക്സാണ്ടർ ഇലിക് പറഞ്ഞു.

ഇലിക്കിന്റെ വാക്കുകൾ പോലെ ഇന്ത്യൻ ഫുട്ബോൾ അതിവേഗം വളരുകയാണ്. ഐ ലീഗ്, ഐഎസ്എൽ തുടങ്ങിയ ആഭ്യന്തര ലീഗുകളിൽനിന്നുള്ള ഉൗർജവുമായി സ്ഥിരതയുള്ള വളർച്ച. ഇതിന്റെ സൂചനയാണ് മാർച്ചിൽ നടന്ന ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യ കിർഗിസ്ഥാനെ തോൽപിച്ച് (2–0) ചാംപ്യന്മാരായതിനു പിന്നാലെ ഞായറാഴ്ച ലബനനെ തകർത്തുള്ള (2–0) ഇന്റർ കോണ്ടിനന്റൽ കപ്പ് നേട്ടവും.

ഗോൾ നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
ഗോൾ നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ

‘‘ഇന്ത്യൻ ദേശീയ ടീം വളരെ വ്യത്യസ്തമായിട്ടുണ്ട്. ഇന്ത്യൻ കളിക്കാരുടെ ‘ഓൾറൗണ്ട് ക്വാളിറ്റി’ മികച്ചതാണ്. അവരുടെ കഠിനാധ്വാനം പ്രശംസാർഹം’’– ലബനൻ കോച്ച് പറഞ്ഞു. ഈ സീസണിലെ രണ്ടു കിരീടനേട്ടങ്ങൾക്കു ശേഷം ഇന്ത്യൻ ടീമിന്റെ അടുത്ത ലക്ഷ്യം ബെംഗളൂരുവിൽ ഇന്ന് ആരംഭിക്കുന്ന സാഫ് കപ്പാണ്.

26 ദിവസം : 10 മത്സരം

ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിധം രാജ്യാന്തര മത്സരങ്ങളുടെ തിരക്കിലാണ് ഈ സീസണിൽ ഇന്ത്യൻ ടീം. 26 ദിവസത്തിനിടെ 2 ചാംപ്യൻഷിപ്പുകളിലായി ഇന്ത്യയ്ക്കു 10 രാജ്യാന്തര മത്സരങ്ങളാണു മുൻപിലുണ്ടായിരുന്നത്. ഇതിൽ ഫൈനൽ ഉൾപ്പെടെ 5 മത്സരങ്ങൾ ഇന്റർകോണ്ടിനന്റൽ കപ്പിൽ ലഭിച്ചു.

സാഫ് ചാംപ്യൻഷിപ് ഇന്നു തുടങ്ങുന്നു. ഗ്രൂപ്പിൽ 3 മത്സരങ്ങൾ ഇന്ത്യയ്ക്കുണ്ട്. സെമിയിലും തുടർന്നു ഫൈനലിലും എത്തിയാൽ ആകെ 5 മത്സരങ്ങൾ. ഒഡീഷയിലെ കഠിനമായ ചൂടിലും മികച്ച പരിശീലനമാണ് കോണ്ടിനന്റൽ കപ്പിനായി ഇന്ത്യൻ സംഘം നടത്തിയത്. പ്രതികൂല കാലാവസ്ഥയിലും കളിക്കാർ ഫിറ്റ്നസ് നിലനിർത്തുന്നുണ്ടെന്നും നല്ല മത്സരങ്ങൾ കിട്ടുന്നതിൽ സന്തോഷമുണ്ടെന്നും ക്രൊയേഷ്യക്കാരനായ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാഫ് ചാംപ്യൻഷിപ്പും ഇന്ത്യൻ ഫുട്‌ബോളിനു വലിയ ഉണർവേകുമെന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) കണക്കൂകൂട്ടൽ.

ഇന്ത്യൻ താരങ്ങളുടെ വിജയാഹ്ലാദം. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
ഇന്ത്യൻ താരങ്ങളുടെ വിജയാഹ്ലാദം. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ

English Summary : Busy schedule for Indian Football Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com