ADVERTISEMENT

കൊച്ചി∙ ഐഎസ്എൽ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് താരം എയ്ബൻ ദോളിങ് വംശീയാധിക്ഷേപം നേരിട്ടതായി ആരാധകർ. സംഭവത്തിൽ ബെംഗളൂരു എഫ്സി താരം റയാൻ വില്യംസിനെതിരെ നടപടിയാവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടം മഞ്ഞപ്പട രംഗത്തെത്തി. കളിയുടെ 82–ാം മിനിറ്റിലുണ്ടായ തർക്കത്തിലാണ് എയ്ബനെ വില്യംസ് അധിക്ഷേപിച്ചത്. സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

വില്യംസിന്റെ പ്രവൃത്തിക്കെതിരെ ദേശീയ ഫുട്ബോള്‍ അസോസിയേഷനും ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും പരാതി നല്‍കാന്‍ കേരള ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെടുമെന്ന് മഞ്ഞപ്പട എക്സില്‍ കുറിച്ചു. ഐഎസ്എല്ലും എഐഎഫ്എഫും വിഷയം പരിശോധിച്ച് കൃത്യമായ നടപടി എടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ക്ലബ്ബുകൾ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 

ഇന്നലെ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ 2-1 ന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ 82-ാം മിനിറ്റിലാണ് വില്യംസ് വിവാദമായ ആംഗ്യം കാണിച്ചത്. ഇത്തരത്തിലുള്ള ആംഗ്യം കാണിച്ചതിന് രാജ്യാന്തര ഫുട്ബോളില്‍ പോലും കളിക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം റഫറി വില്യംസിന് മഞ്ഞക്കാര്‍ഡ് പോലും നല്‍കാന്‍ തയ്യാറായില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

English Summary: Kerala Blasters Player faced racial abuse during ISL football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com