ADVERTISEMENT

കൊച്ചി ∙ ‘അടുത്ത മത്സരത്തിൽ കളത്തിലിറങ്ങാൻ ഞാൻ റെഡി’ – പരുക്ക് മാറിയെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ്. ഞായറാഴ്ച ജംഷഡ്പുരിനെതിരെ കളിക്കാമെന്നു പ്രതീക്ഷിക്കുന്നതായി ഡയമന്റകോസ് പറഞ്ഞു. ഇന്നു ലഭിക്കുന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനം. 

പ്ലേയിങ് ഇലവനിലില്ലെങ്കിലും പകരക്കാരുടെ നിരയിൽ ദിമിത്രി ഉണ്ടാകുമെന്നാണു സൂചന. ഡ്യുറാൻഡ് കപ്പിനിടെയാണു താരത്തിനു പരുക്കേറ്റത്.  കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററായി തിളങ്ങിയ ഡയമന്റകോസ്  ‘മനോരമ’യോട്.

∙ ലക്ഷ്യം ഷീൽഡ്

ഒട്ടേറെ താരങ്ങൾ വന്നതോടെ പുതിയ സ്ക്വാഡാണിത്. ലക്ഷ്യത്തിൽ പക്ഷേ, മാറ്റമില്ല. ഞങ്ങൾക്കു കഴിഞ്ഞ വർഷത്തെക്കാൾ മുന്നേറണം. ലീഗ് ഷീൽഡ് പിടിക്കാനാണു ശ്രമം. അതിനു വേണ്ടതെല്ലാം ഈ ടീം ചെയ്യും.

∙ ഗോളടി ഗാരന്റി

ആരാധകർക്കു ഞാൻ ഉറപ്പു നൽകുന്നു, ഈ ടീമിനു വേണ്ടി 100 ശതമാനവും സമർപ്പിക്കും.  സ്വീഡിഷ് സ്ട്രൈക്കർ സ്‌ലാറ്റൻ ഇബ്രാഹിമോവിച്ചാണ് എന്റെ പ്രചോദനം. ടീം ആവശ്യപ്പെടുന്നതെല്ലാം ചെയ്യുന്നതാണു സ്‌ലാറ്റന്റെ പോളിസി.  കഴിഞ്ഞ തവണത്തെക്കാൾ ഗോളുകൾ അടിക്കാനാകും എന്റെ പരിശ്രമം. 

∙ പുതിയ മുന്നേറ്റം

മുന്നേറ്റനിരയ്ക്ക് ഇത്തവണ മൂർച്ചയേറിയിട്ടുണ്ട്. കൂടുതൽ താരങ്ങളെത്തി. കൂടുതൽ സ്ട്രോങ് ആയി. വന്നവരെല്ലാം മിടുക്കർ.‍ കളത്തിലെത്താൻ ഞങ്ങൾക്കിടയിൽ തന്നെയൊരു മത്സരമുണ്ട്. 

English Summary : Kerala Blasters player Dimitrios Diamantakos speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com