ADVERTISEMENT

രണ്ടു കളി, രണ്ടു ജയം. ഐഎസ്എലിൽ ഇതുപോലൊരു ‘പൊളിച്ച’ തുടക്കം ബ്ലാസ്റ്റേഴ്സിന് മുൻപു കിട്ടിയിട്ടില്ല. പെരുമഴയിൽ രസംകൊല്ലിയാകുമെന്നു ഭയപ്പെട്ട മത്സരം പക്ഷേ, മഴ ഒഴിഞ്ഞു നിന്നിട്ടും ആ ഭയത്തിൽ നിന്നു കരകയറിയില്ല. രണ്ടു ടീമും കിട്ടിയാൽ ഒരു ഗോളടിക്കാമെന്ന മട്ടിലായിരുന്നു കളത്തിൽ നിരന്നത്.

ഒറ്റപ്പെട്ട ചില ആക്രമണങ്ങൾ മാത്രമാണ് തുടക്കത്തിൽ ബ്ലാസ്റ്റേഴ്സും ജംഷഡ്പുരും പുറത്തെടുത്തത്.പരിശീലകൻ ഇവാൻ വുക്കോമനോവിച്ചും ഡയമന്റകോസും രാഹുലും പോലെ ചില താരങ്ങളും ഫസ്റ്റ് ഇലവനിൽ ഇല്ലാതിരുന്ന മത്സരങ്ങളിലാണു ബ്ലാസ്റ്റേഴ്സ് ഇരട്ടവിജയം കണ്ടു സീസൺ തുടങ്ങിയതെന്നതാണു പ്രധാനം.

ബെംഗളൂരുവും ജംഷഡ്പുരും – ബ്ലാസ്റ്റേഴ്സ് വീഴ്ത്തിവിട്ട രണ്ടു ടീമുകളും അത്ര മോശക്കാരല്ലെന്നും ഓർക്കണം. തുടക്കം നന്നായാൽ പാതി നന്നായി എന്നാണു പറയാറുള്ളത്. അതിന്റെ വില നന്നായി മനസ്സിലാക്കിയ ചരിത്രമുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ്. ലീഗിൽ സെറ്റ് ആകാനാണു ടീമുകൾ സമയമെടുക്കുക. അപ്പോഴേക്കും ചില മത്സരങ്ങൾ കൈവിട്ടുപോയിരിക്കും. ഇക്കുറി ബ്ലാസ്റ്റേഴ്സ് നേരത്തെ ‘സെറ്റ്’ ആയി. ഇനി ബ്ലാസ്റ്റേഴ്സ് നോക്കേണ്ടതു ‘ഹിറ്റ്’ ആകാനാണ്.

English Summary: IM Vijayan on Kerala Blasters Win Against Jamshedpur FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com