ലോകകപ്പ് ഫുട്ബോൾ യോഗ്യത: ഇന്ത്യയ്ക്കു പ്രതീക്ഷ ബാക്കി
Mail This Article
കലിംഗ യുദ്ധ’ത്തിൽ ഖത്തറിനോടേറ്റ തോൽവി ലോകകപ്പ് ഫുട്ബോൾ ഏഷ്യൻ യോഗ്യതയ്ക്കുള്ള ഇന്ത്യൻ സാധ്യതകളിൽ കരിനിഴൽ വീഴ്ത്തി. രണ്ടാം റൗണ്ട് ഗ്രൂപ്പ് ‘എ’യിൽ 2 ജയവുമായി ഖത്തറാണു മുന്നിൽ. കുവൈത്ത് 4–1ന് അഫ്ഗാനിസ്ഥാനെ തോൽപിച്ച് രണ്ടാം സ്ഥാനത്തേക്കുയർന്നപ്പോൾ ഇന്ത്യ 3 –ാം സ്ഥാനത്തായി. അടുത്ത റൗണ്ടിലെത്താൻ ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഇടം പിടിക്കണം. നിലവിലെ ഫോമിൽ ഖത്തർ ഗ്രൂപ്പ് ജേതാവാകും. രണ്ടാം സ്ഥാനത്തിനായി ഇന്ത്യയും കുവൈത്തും തമ്മിലാകും പോരാട്ടം.
ഇന്ത്യയുടെ അടുത്ത എതിരാളിയായ അഫ്ഗാനെ എവേ, ഹോം മത്സരങ്ങളിൽ മികച്ച ഗോൾ കണക്കിൽ വീഴ്ത്തണം. ഒപ്പം, കുവൈത്തിന് എതിരായ ഹോം മത്സരത്തിലും ജയം ഉറപ്പാക്കണം. ഖത്തറിന് എതിരെ എവേ മത്സരത്തിൽ വിജയം മോഹിക്കുന്നതു കടുപ്പം!
വിവിധ ഗ്രൂപ്പുകളിലെ ആദ്യ 2 സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കു നേരിട്ടു ലോകകപ്പ് പ്രവേശനം.
ഇതിൽ യോഗ്യത നേടാൻ കഴിയാത്ത ടീമുകൾക്ക് ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് ജയിച്ചും ലോകകപ്പിനെത്താം.