ADVERTISEMENT

സാവോപോളോ∙ ബ്രസീലിയൻ സൂപ്പർ താരം നെയ്മാറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു. ഓണ്‍ലി ഫാൻസ് മോഡലുമായുള്ള ചാറ്റുകള്‍ പുറത്തുവന്നു ദിവസങ്ങൾക്കു ശേഷമാണ് നെയ്മാറും കാമുകിയും വേർപിരിഞ്ഞത്. നെയ്മാറിനും ബ്രൂണയ്ക്കും കഴിഞ്ഞ മാസമാണു പെൺകുഞ്ഞ് പിറന്നത്. അതിനിടെ നെയ്മാറിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നു.

ഈ വർഷം ആദ്യം രണ്ടു യുവതികളുമായി ഒരു സ്പാനിഷ് ക്ലബ്ബിൽ പാർട്ടി നടത്തുന്ന നെയ്മാറിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ബ്രസീലിൽനിന്നുള്ള ഓൺലി ഫാൻസ് താരം അലിന്‍ ഫരിയാസുമായി നെയ്മാർ നടത്തിയ ചാറ്റിങ്ങിന്റെ സ്ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ പുറത്തുവന്നത്. ഇതു തന്റെ സ്വകാര്യ വിഷയമാണെന്നും പക്ഷേ അഭ്യൂഹങ്ങൾ പരന്നതിനാലാണു വിശദീകരണം നൽകുന്നതെന്നും ബ്രൂണ ഇൻസ്റ്റഗ്രാമിൽ അറിയിച്ചു.

‘‘ഞങ്ങൾ മാവിയുടെ രക്ഷിതാക്കളാണ്. അതാണു ഞങ്ങളുടെ ബന്ധത്തിനു കാരണം.’’– ബ്രൂണ പ്രതികരിച്ചു. ഇതാദ്യമായല്ല നെയ്മാർ വിവാദങ്ങളിൽ പെടുന്നത്. ബ്രസീൽ സൂപ്പർ താരത്തിന് ഇൻഫ്ലുവൻസറായ ഫെർണാണ്ട കാംപോസുമായി ബന്ധമുണ്ടെന്ന് ജൂണിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. തുടർന്ന് നെയ്മാർ സമൂഹമാധ്യമത്തിൽ പങ്കാളി ബ്രൂണയോടു മാപ്പു പറഞ്ഞു.

ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട നെയ്മാർ ഓഗസ്റ്റിലാണ് സൗദി പ്രോ ലീഗിലെ അൽ ഹിലാൽ എഫ്സിയില്‍ ചേർന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ കാൽമുട്ടിനു പരുക്കേറ്റതിനാൽ നെയ്മാർ വിശ്രമത്തിലാണ്. യുറഗ്വായ്ക്കെതിരായ മത്സരത്തിനിടെയായിരുന്നു നെയ്മാറിനു പരുക്കേറ്റത്.

English Summary:

Neymar part ways with girlfriend Bruna Biancardi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com