ADVERTISEMENT

ന്യൂഡൽഹി∙ ഷാജി പ്രഭാകരനെ സെക്രട്ടറി ജനറൽ സ്ഥാനത്തു നിന്നു നീക്കിയ നടപടി  അടക്കം ചർച്ച ചെയ്യാനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നാളെ യോഗം ചേരും. ഷാജി പ്രഭാകരനെ നീക്കിയ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണു ചർച്ച. 

യോഗത്തിൽ പങ്കെടുത്ത് തന്റെ ഭാഗം വിശദീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി ഷാജി പ്രഭാകരൻ പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് അംഗങ്ങൾക്കു കത്തയച്ചെങ്കിലും യോഗത്തിലേക്കു ക്ഷണം ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. നവംബർ ഏഴിനാണ് ഷാജിയെ പുറത്താക്കിയത്. വിശ്വാസവഞ്ചന ആരോപിച്ചായിരുന്നു നടപടി. എന്നാൽ ഡിംസബർ എട്ടിന് പുറത്താക്കൽ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു.

English Summary:

The Football federation will meet tomorrow to discuss the dismissal of Shaji Prabhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com