ADVERTISEMENT

റിയാദ് ∙ വൻതുക വാഗ്ദാനം ചെയ്തിട്ടും ക്ലബ്ബിലേക്കു വരാതിരുന്ന ലയണൽ മെസ്സിക്ക് അൽ ഹിലാൽ ക്ലബ്ബിന്റെ വക ചെറിയൊരു ‘സമ്മാനം’. പ്രീസീസൺ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മെസ്സിയുടെ ഇന്റർ മയാമി ക്ലബ്ബിനെ അൽ ഹിലാൽ 4–3നു തോൽപിച്ചു. റിയാദിലെ കിങ്ഡം അരീനയിൽ ആദ്യ 15 മിനിറ്റിൽ തന്നെ 2–0നു പിന്നിലായ മയാമി പിന്നീട് ലൂയി സ്വാരസ് (34–ാം മിനിറ്റ്), മെസ്സി (54–പെനൽറ്റി), ഡേവിഡ് റൂയിസ് എന്നിവരുടെ ഗോളിൽ തിരിച്ചടിച്ചു.

എന്നാ‍ൽ 44–ാം മിനിറ്റിൽ മൂന്നാം ഗോളും നേടിയ ഹിലാൽ 88–ാം മിനിറ്റിൽ ബ്രസീലിയൻ താരം മാ‍ൽക്കമിന്റെ ഗോളിൽ വിജയമുറപ്പിച്ചു. കഴിഞ്ഞ വർഷം ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട മെസ്സിയെ വൻതുക വാഗ്ദാനം ചെയ്ത് അൽ ഹിലാൽ ടീമിലേക്കു ക്ഷണിച്ചിരുന്നു. അതു നിരസിച്ചാണ് മെസ്സി അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ   മയാമിയിലേക്കു പോയത്. 

English Summary:

Al Hilal defeated Messi's Inter Miami club in preseason friendly football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com