സന്തോഷ് ട്രോഫി ക്യാംപിന് തുടക്കം
Mail This Article
×
കണ്ണൂർ ∙ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള കേരളത്തിന്റെ രണ്ടാംഘട്ട പരിശീലന ക്യാംപിന് കണ്ണൂർ മുനിസിപ്പൽ ജവാഹർ സ്റ്റേഡിയത്തിൽ തുടക്കം. കണ്ണൂരിൽ കേരള പ്രിമിയർ ലീഗിൽ (കെപിഎൽ) പങ്കെടുക്കുന്ന കളിക്കാരിൽ പലരും കേരള ടീമിന്റെ സാധ്യതാ പട്ടികയിലുള്ളതിനാലാണ് ക്യാംപ് ഇവിടെയാക്കിയത്. 15 വരെയാണു ക്യാംപ്.
മുഖ്യപരിശീലകൻ സതീവൻ ബാലൻ, സഹപരിശീലകൻ പി.കെ.അസീസ് എന്നിവരാണ് ക്യാംപിനു നേതൃത്വം നൽകുന്നത്.
അരുണാചൽപ്രദേശിൽ 21ന് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ടൂർണമെന്റ് ആരംഭിക്കും. അസമിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
English Summary:
Santosh trophy training camp starts in Kannur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.