ADVERTISEMENT

കോഴിക്കോട് ∙ തുല്യശക്തികളുടെ തീപാറുന്ന പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ ഗോകുലം വനിതകൾക്കു വിജയം. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഒഡീഷ എഫ്സിയെ 2–1നു തോൽപിച്ച ഗോകുലം ഒന്നാം സ്ഥാനത്തെത്തി. ഫാസില ഇക്വാപുത്താണ് ഗോകുലത്തിന്റെ 2 ഗോളുകളും നേടിയത്. ഇതോടെ 9 കളിയിൽ 20 പോയിന്റുമായി ഗോകുലം ഒന്നാമതെത്തി. ലീഗിൽ ഇതുവരെ 21 ഗോളുകളാണ് ഗോകുലം നേടിയത്. 8 കളികളിൽ 19 പോയിന്റുമായി ഒഡീഷ രണ്ടാം സ്ഥാനത്തുണ്ട്. 16 ഗോളുകളാണ് ഒഡീഷയുടെ ഇതുവരെയുള്ള നേട്ടം.

ഐ ലീഗിന്റെ രണ്ടാംപാദത്തിൽ ഗോകുലം എഫ്സിയുടെ തിരിച്ചുവരവ്. ഇന്റർകാശി എഫ്സിയെ 4–2നു ഗോകുലം തോൽപിച്ചു. ഗോകുലത്തിനായി ആദ്യമായി കളത്തിലിറങ്ങിയ സെർബിയൻതാരം നിക്കോള സ്റ്റൊഹാനോവിച്ച് 2 ഗോളുകൾ നേടി. ക്യാപ്റ്റൻ അലക്സ് സാഞ്ചസ്, കെ. അഭിജിത്ത് എന്നിവരും ലക്ഷ്യം കണ്ടു. ഇൻജറി ടൈമിൽ ഗോകുലം പരിശീലകൻ ഡോമിംഗോ ഓരാമസ് ചുവപ്പുകാർഡു കിട്ടി പുറത്തായി. 87–ാം മിനിറ്റിൽ ഇന്റർകാശി പരിശീലകൻ സാന്റാമരീനയ്ക്കു മ‍ഞ്ഞക്കാർഡും കിട്ടിയിരുന്നു.

English Summary:

Gokulam wins in I-League and Women's League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com