ADVERTISEMENT

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരെ സൗദി അറേബ്യയിലും ഗുവാഹത്തിയിലുമായി നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള 35 അംഗ ഇന്ത്യൻ ടീമിൽ മലയാളികളായ സഹൽ അബ്ദുൽ സമദും കെ.പി.രാഹുലും. 21നു സൗദിയിലെ അബഹയിൽ നടക്കുന്ന മത്സരത്തിന്റെ റിട്ടേൺ മാച്ച് ആണ് 26നു ഗുവാഹത്തിയിൽ നടക്കുന്നത്. ലിഗമെന്റിനു പരുക്കേറ്റ ആഷിഖ് കുരുണിയനെ ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാൽ കോച്ച് ഇഗോർ സ്റ്റിമാച്ച് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പരുക്കുമൂലം പുറത്തായിരുന്ന സെൻട്രൽ ഡിഫൻഡർ അൻവർ അലിയും ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്സൺ സിങ്ങും ടീമിൽ തിരിച്ചെത്തി.

English Summary:

Worldcup football qualifier match

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com