ADVERTISEMENT

അഡ്‍ലെയ്ഡ്∙ പങ്കാളിയെ ഗ്രൗണ്ടിൽവച്ച് പ്രൊപ്പോസ് ചെയ്ത് ഓസ്ട്രേലിയൻ ഫുട്ബോൾ താരം ജോഷ് കവല്ലോ. അഡ്‍ലെയ്ഡ് യുണൈറ്റഡ് ക്ലബ്ബിന്റെ താരമായ ജോഷ് പങ്കാളി ലെയ്റ്റൻ മൊറേലിനെ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിലെത്തിച്ചാണ് വിവാഹ അഭ്യർഥന നടത്തിയത്. താൻ സ്വവർഗാനുരാഗിയാണെന്ന് 2021ലാണ് ജോഷ് കാവല്ലോ പ്രഖ്യാപിച്ചത്. സ്വവർഗാനുരാഗിയാണെന്നു വെളിപ്പെടുത്തിയ ആദ്യ പുരുഷ ഫുട്ബോൾ താരമാണ് 24 വയസ്സുകാരനായ ജോഷ്.

Read Also: ‘സൂപ്പർ സ്റ്റാർ’ സഞ്ജു സാംസൺ രാജസ്ഥാൻ ക്യാംപിൽ; ചേട്ടൻ എത്തിയെന്ന് റോയല്‍സ്

പങ്കാളിയോടൊപ്പം ഹിന്ദ്മാർഷ് സ്റ്റേഡിയത്തിലെത്തിയ ജോഷ് കാവല്ലോ മുട്ടുകുത്തിയ ശേഷം ലെയ്റ്റൻ മൊറേലിനെ പ്രൊപോസ് ചെയ്യുകയായിരുന്നു. പങ്കാളിയുമൊത്തുള്ള ചിത്രങ്ങൾ ജോഷ് കാവല്ലോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സർപ്രൈസ് ഒരുക്കാൻ സഹായിച്ചതിന് അഡ്‍ലെയ്ഡ് യുണൈറ്റഡിനോടു നന്ദിയുണ്ടെന്നും ഫുട്ബോൾ താരം പ്രതികരിച്ചു.

കാവല്ലോയുടെ പങ്കാളി ലെയ്റ്റൻ മൊറേല്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ്. 2021 ൽ താനൊരു സ്വവർഗാനുരാഗിയാണെന്ന് ജോഷ് പ്രഖ്യാപിച്ചപ്പോൾ സമൂഹമാധ്യമത്തിൽ വൻ പിന്തുണയാണു താരത്തിനു ലഭിച്ചത്. ടോട്ടനം ഹോട്സ്പുർ, എസി മിലാൻ, ലിവർ‌പൂള്‍ ക്ലബ്ബുകൾ താരത്തെ അഭിനന്ദിച്ചിരുന്നു. ‘‘വലിയൊരു ചുവടു വയ്പു നടത്തിയ’’ താരത്തിന് ഫിഫയും സ്പാനിഷ് ക്ലബ്ബ് ബാർസിലോനയും നന്ദി അറിയിച്ചു. കഴിഞ്ഞ വർഷം ചെക് ഫുട്ബോൾ താരം ജാക്കുബ് ജാങ്ക്തോ താനൊരു സ്വവർഗാനുരാഗിയാണെന്നു വെളിപ്പെടുത്തിയിരുന്നു.

English Summary:

World's 1st Openly-Gay Footballer Proposes To Partner At Adelaide United Stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com