ADVERTISEMENT

കണ്ണൂർ ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ സ്കൂൾ ചാംപ്യൻ പട്ടത്തിനായി കടുത്ത പോരാട്ടം. 48.33 പോയിന്റമായി പാലക്കാട് കല്ലടി സ്കൂൾ ഒന്നാമതു നിൽക്കുമ്പോൾ 46.33 പോയിന്റുമായി കോതമംഗലം മാർ ബേസിൽ തൊട്ടുപിന്നിലുണ്ട്. 

4 സ്വർണവും 9 വെള്ളിയും 3 വെങ്കലവും നേടിയാണു കല്ലടിക്കുതിപ്പ്. 5 സ്വർണവും 6 വെള്ളിയും 5 വെങ്കലവും നേടിയാണു മാർ ബേസിലുകാർ തൊട്ടുപിന്നിൽ നിൽക്കുന്നത്. 29 പോയിന്റുമായി പാലക്കാട് ബിഇഎം എച്ച്എസ്എസ് 3–ാം സ്ഥാനത്തുണ്ട്.

ജില്ലകളിൽ 153 പോയിന്റുമായി പാലക്കാടാണു മുന്നിൽ. 129 പോയിന്റുമായി എറണാകുളം രണ്ടാമത്. ജില്ലകളിൽ 84.33 പോയിന്റുമായി കോഴിക്കോടാണു മൂന്നാമത്. കല്ലടിക്കും മ‍ാർ ബേസിലിനും ഒരുപോലെ ആധിപത്യമുള്ള 200 മീറ്റർ, 800 മീറ്റർ, പോൾവോൾട്ട്, ഹാമർ ത്രോ ഇനങ്ങളാണ് ഇന്നു നടക്കുന്നതിലേറെയും. 

അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്കു നീങ്ങും. അവസാനദിനമായ ഇന്ന് 23 ഫൈനലുകൾ.

റെക്കോർഡുകൾ 5

ഇന്നലെ 5 പേർ റെക്കോർഡ് നേടി: നന്ദന ശിവദാസ് (സീനിയർ പെൺ 3 കിലോമീറ്റർ നടത്തം – കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എച്ച്എസ്), ബ്ലെസി ദേവസ്യ (ജൂനി. പെൺ ഹാമർത്രോ – മാതിരപ്പള്ളി എംഎ കോളജ് സ്പോർട്സ് ഹോസ്റ്റൽ), ഹെനിൻ എലിസബത്ത് (സബ് ജൂനി. പെൺ ഹാമർത്രോ – കോതമംഗലം മാർ ബേസിൽ), തലീത്ത കുമ്മി സുനിൽ (സീനി. പെൺ ജാവലിൻ – കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ്), കൽപറ്റ എസ്കെഎംജെ എച്ച്എസ്എസ് (സബ് ജൂനിയർ ആൺ 4–100 മീറ്റർ റിലേ).

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com