മുത്തുരാജിന്റെ കുടുംബത്തിന് നീതി കിട്ടാൻ നടപടി: മന്ത്രി

newspaper-cutting
SHARE

കാസർകോട് ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ ആൺകുട്ടികളുടെ അഞ്ചു കിലോമീറ്റർ നടത്തത്തിൽ വെള്ളി മെഡൽ നേടിയ നാടോടി ബാലൻ എം. മുത്തുരാജിന് ഇതുവരെ കമ്യൂണിറ്റി, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിന്റെ കാരണം റവന്യു വകുപ്പ് പരിശോധിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. മലയാള മനോരമയിൽ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

രേഖകൾ ഇല്ലാത്തതിനാൽ ഈ വിഷയം പഠിക്കണം. ഏതു സമുദായമാണെന്നും മറ്റും പരിശോധിക്കേണ്ടതുണ്ട്. സമുദായം ഏതാണെന്ന് കണ്ടെത്തേണ്ടത് സർക്കാരിനു കീഴിലുള്ള കിർത്താഡ്സ് ആണ്. സർട്ടിഫിക്കറ്റുകൾ നൽകുന്ന ചുമതലയാണ് റവന്യു വിഭാഗത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ എളയാവൂർ സിഎച്ച്എം എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് മുത്തുരാജ്. കാസർകോട് – കണ്ണൂർ അതിർത്തിയിലുള്ള കാങ്കോൽ ചീമേനിയിലാണ് മുത്തുരാജിന്റെ കുടുംബം താമസിക്കുന്നത്.

English Summary: Action to ensure justice to family of muthuraj says Minister E. Chandrasekharan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
FROM ONMANORAMA