അജയ് ബെന്നിനും ഫഹദ് മുനീറിനും ഒളിംപിക് അസോസിയേഷൻ പുരസ്കാരം

ajay-ben-fahad-muneer-award
അജയ് ബെന്‍, ഫഹദ് മുനീർ, ജയേഷ്
SHARE

തിരുവനന്തപുരം ∙ കേരള ഒളിംപിക് അസോസിയേഷന്റെ കായിക മാധ്യമ പുരസ്കാരങ്ങളിൽ (50,000 രൂപ വീതം) മികച്ച പത്ര റിപ്പോർട്ടർ‌ക്കുള്ള പുരസ്കാരം മലയാള മനോരമ സീനിയർ സബ് എഡിറ്റർ (കോട്ടയം) അജയ് ബെന്നും ഫൊട്ടോഗ്രഫർക്കുള്ള പുരസ്കാരം സീനിയർ ഫൊട്ടോഗ്രഫർ (മലപ്പുറം) ഫഹദ് മുനീറും നേടി.

‘കായിക കേരളത്തിന്റെ കുതിപ്പും കിതപ്പും’ എന്ന പരമ്പരയാണ് അജയിയെ അവാർഡിന് അർഹനാക്കിയത്. കാലിക്കറ്റ് സർവകലാശാല സൈക്ലിങ് ചാംപ്യൻഷിപ്പിനിടെ രണ്ട് സൈക്കിളുകൾ കൂട്ടിയിടിക്കുന്ന ചിത്രത്തിനാണ് ഫഹദിന് പുരസ്കാരം. 

മികച്ച ടിവി റിപ്പോർട്ടർക്കുള്ള പുരസ്കാരം ജയേഷ് പൂക്കോട്ടൂർ (മാതൃഭൂമി ന്യൂസ്) നേടി. ‘സന്തോഷം കൈവിട്ടതാര്’ എന്ന റിപ്പോർട്ടിനാണ് അവാർഡ്. ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരം (5 ലക്ഷം രൂപ) ബോക്സിങ് താരം മേരി കോമിന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

പുരസ്കാരങ്ങൾ 30ന് തിരുവനന്തപുരത്ത് കേരള ഒളിംപിക് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ സമ്മാനിക്കുമെന്ന് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാറും സെക്രട്ടറി ജനറൽ എസ്.രാജീവും അറിയിച്ചു.

English Summary: Olympic association award for Ajay Ben and Fahad Muneer

മികച്ച സ്പോർട്സ് തേടുകയാണോ / തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS