ADVERTISEMENT

ബർമിങ്ങാം ∙ കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റനിൽ മിക്സ്‍ഡ് ടീം ഇനത്തിൽ ഇന്ത്യ നേടിയ വെള്ളി മെ‍ഡലിനു മലയാളിത്തിളക്കം. കണ്ണൂർ ചെറുപുഴ പുളിങ്ങോം സ്വദേശിനിയായ ട്രീസ ജോളി ഉൾപ്പെട്ട ടീമാണ് ഇന്ത്യയ്ക്കായി മെഡൽ നേടിയത്. 19 വയസ്സുകാരി ട്രീസയും ദേശീയ പരിശീലകൻ പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രി ഗോപിചന്ദുമാണ് വനിതാ ഡബിൾ‌സിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്. ഇത്തവണത്തെ ഗെയിംസിൽ കേരളത്തിന്റെ ആദ്യ മെഡൽകൂടിയാണ് ട്രീസയുടെ വെള്ളി. ഈ വർ‌ഷമാദ്യം ഓ‍ൾ ഇംഗ്ലണ്ട് ബാഡ്മിന്റനിന്റെ സെമിയിലെത്തി ചരിത്രം കുറിച്ച ട്രീസ ജോളി ആ നേട്ടം കൈവരിച്ച ആദ്യ മലയാളിയുമായിരുന്നു.

ഇന്നലെ പുലർച്ചെ അവസാനിച്ച മിക്സ്‍ഡ് ടീം ഫൈനലിൽ മലേഷ്യയോട‌ു തോറ്റതോടെയാണ് (1–3) നിലവിലെ ചാംപ്യൻമാരായ ഇന്ത്യയ്ക്കു വെള്ളി മെഡലിൽ ഒതുങ്ങേണ്ടിവന്നത്. ആദ്യ മത്സരമായ പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി – സാത്വിക് സായ്‌രാജ് സഖ്യം തോറ്റു. എന്നാൽ പി.വി.സിന്ധുവിന്റെ സിംഗിൾസ് വിജയത്തിലൂടെ ഇന്ത്യ തിരിച്ചുവന്നു. മൂന്നാം മത്സരത്തിൽ കിഡംബി ശ്രീകാന്തിനെ മലേഷ്യയുടെ സി യോങ് അട്ടിമറിച്ചതാണ്  നിർണായകമായത്.  ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യം കൂടി തോറ്റതോടെ ഇന്ത്യയുടെ സ്വർണ പ്രതീക്ഷകൾ അസ്തമിച്ചു.

 

Content Highlight: Commonwealth Games, Badminton, Gayatri Gopichand, Treesa Jolly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com