ADVERTISEMENT

ബുഡാപെസ്റ്റ് ∙ പോൾവോൾട്ടിന്റെ ഉയരങ്ങളിൽ ലോക റെക്കോർഡ് ജേതാവ് അർമാൻഡ് ഡ്യുപ്ലന്റിസിന്റെ കിരീടത്തിന് ഇളക്കമില്ല. പുരുഷ പോൾവോൾട്ടിൽ 6.10 മീറ്റർ പിന്നിട്ട പ്രകടനത്തോടെ ഒളിംപിക്സ് ചാംപ്യൻ ഡ്യുപ്ലന്റിസ് തുടർച്ചയായ രണ്ടാം ലോക ചാംപ്യൻഷിപ് സ്വർണം നേടി. എന്നാൽ ഏഴാം തവണ ലോക റെക്കോർഡ് തിരുത്താനുള്ള ഇരുപത്തിമൂന്നുകാരന്റെ ശ്രമം ഇന്നലെ വിജയിച്ചില്ല. 6.23 മീറ്റർ എന്ന പുതിയ റെക്കോർഡ് ഉയരം ലക്ഷ്യമിട്ടുള്ള ഡ്യുപ്ലന്റിസിന്റെ 3 ശ്രമങ്ങളും പരാജയപ്പെട്ടു. ഈ വർഷം ഫെബ്രുവരിയിൽ ഫ്രാൻസിൽ നടന്ന മത്സരത്തിൽ ഡ്യുപ്ലന്റിസ് കുറിച്ച 6.22 മീറ്ററാണ് നിലവിലെ ലോക റെക്കോർഡ്. 

English Summary: Armand Duplantis retains world pole vault title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com