ADVERTISEMENT

യൂജീൻ∙ പ്രീഫൊന്റെയ്ൻ ക്ലാസിക് ട്രാക്ക് ആൻഡ് ഫീൽഡ് ചാംപ്യൻഷിപ്പിൽ പോൾവോൾട്ടിൽ പുതിയ റെക്കോർഡ് കുറിച്ച് സ്വീ‍‍ഡിഷ് താരം അർമാൻഡ് ഡുപ്ലന്റിസ്. 6.23 മീറ്റർ ആണ് നിലവിലെ ലോകചാംപ്യൻ കൂടിയായ ഡുപ്ലന്റിസ് കുറിച്ച പുതിയ റെക്കോർഡ്. 6.22 മീറ്ററായിരുന്നു ഇരുപത്തിമൂന്നുകാരൻ ഡുപ്ലന്റിസിന്റെ പേരിലുണ്ടായിരുന്ന പഴയ റെക്കോർഡ്.വനിതകളുടെ 5000 മീറ്ററിൽ ഇത്യോപ്യയുടെ ഗുഡാഫ് സീഗെയും ലോക റെക്കോർഡ് സ്വന്തമാക്കി. 14:00.21 മിനിറ്റിലാണ് ഫിനിഷ്. ഇരുപത്തിയാറുകാരിയായ സീഗെ കെനിയയുടെ ഫെയ്ത് കിപ്യേഗനിന്റെ റെക്കോർഡാണ് മറികടന്നത്.

English Summary: Duplantis broke the pole vault record again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com