ADVERTISEMENT

ആത്മവിശ്വാസം ദൂരപരിധി നിശ്ചയിച്ച മിസൈൽ ആക്രമണമായിരുന്നു ഇന്നലെ ഏഷ്യൻ ഗെയിംസ് പുരുഷ ജാവലിൻ ത്രോ മത്സരത്തിൽ. ഒരിടത്ത് നീരജ് ചോപ്ര. തൊട്ടുപിന്നിലായി കിഷോർ കുമാർ ജന. യുദ്ധമുഖത്തെ പോരാളികളെപ്പോലെ രുവരും ഇന്ത്യയ്ക്കായി പോരിനിറങ്ങിയപ്പോൾ മറ്റു രാജ്യങ്ങളിലെ താരങ്ങളെല്ലാം കാഴ്ചക്കാർ മാത്രമായി. 88.88 മീറ്ററെന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരത്തേക്ക് ജാവലിൻ പായിച്ച നീരജ് തന്നെയാണ് സ്വർണ ജേതാവ്. നീരജിന്റെ പ്രധാന എതിരാളിയായ പാക്കിസ്ഥാൻ താരം അർഷാദ് നദീം പിൻവാങ്ങിയ മത്സരത്തിൽ ഇന്ത്യൻ യുവതാരം കിഷോർകുമാർ ജനയ്ക്കാണ് വെള്ളി. കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് (87.54 മീറ്റർ) ഈ ഒഡീഷക്കാരൻ ഇന്ത്യൻ ജാവലിൻ കരുത്തിന്റെ വിളംബരമായത്. ജന പാരിസ് ഒളിംപിക്സിനും യോഗ്യത നേടി. 

ഏഷ്യൻ ഗെയിംസ് മത്സരത്തിനിടെ നീരജ് ചോപ്ര. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ

കിഷോർ കുമാർ ജനയും നീരജ് ചോപ്രയും മത്സരത്തിനു ശേഷം. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ട്വിസ്റ്റ്, ക്ലൈമാക്സ് 

അപ്രതീക്ഷിതവും നാടകീയവുമായ സംഭവങ്ങൾ നിറഞ്ഞതായിരുന്നു പുരുഷ ജാവലിൻത്രോ ഫൈനൽ. നീരജിന് പ്രധാന വെല്ലുവിളിയാകുമെന്നു കരുതിയ അർഷാദ് നദീം മത്സരത്തലേന്ന് പരുക്കു മൂലം പിൻമാറിയതായിരുന്നു ആദ്യ ട്വിസ്റ്റ്. ഹാങ്ചോ ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ കാണികളെ അമ്പരപ്പിച്ച് പാഞ്ഞ നീരജിന്റെ ആദ്യ ത്രോ ചെന്നുവീണത് 87 മീറ്റർ പരിധിയിൽ. പക്ഷേ, സാങ്കേതികത്തകരാറിനെത്തുടർന്ന് ഒഫിഷ്യലുകൾക്ക് അത് അളന്ന് തിട്ടപ്പെടുത്താൻ കഴിയാത്തതായിരുന്നു അവിചാരിത സംഭവം. യുവതാരം കിഷോർ കുമാർ ജന മത്സരത്തിന്റെ ഒരു വേളയിൽ ഒളിംപിക്സ് ചാംപ്യൻ നീരജിനെ മറികടന്ന് ഒന്നാമതെത്തിയതായിരുന്നു മറ്റൊരു ആശ്ചര്യം. അനാവശ്യമായ ഒരു ഫൗളിന്റെ പേരിൽ മത്സരത്തിനിടെ ജനയെ കുരുക്കാനുള്ള ശ്രമമുണ്ടായി. എങ്കിലും എല്ലാം കഴിഞ്ഞപ്പോൾ ഇന്ത്യയുടെ മിസൈൽ കരുത്തുതന്നെ ചൈനയിൽ വിജയത്തിന്റെ ചാന്ദ്രശോഭ തൊട്ടു. 14 താരങ്ങൾ പങ്കെടുത്ത ഫൈനലിൽ ജപ്പാന്റെ ഡീൻ റോഡെറിക്കിനാണ് വെങ്കലം (82.68 മീറ്റർ). മറ്റാർക്കും 80 മീറ്റർ‍ പിന്നിടാനുമായില്ല. 

കിഷോർ കുമാർ ജനയും നീരജ് ചോപ്രയും മത്സരത്തിനു ശേഷം. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
കിഷോർ കുമാർ ജനയും നീരജ് ചോപ്രയും മത്സരത്തിനു ശേഷം. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
ഏഷ്യൻ ഗെയിംസ് മത്സരത്തിനിടെ നീരജ് ചോപ്ര. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
ഏഷ്യൻ ഗെയിംസ് മത്സരത്തിനിടെ നീരജ് ചോപ്ര. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
ഏഷ്യൻ ഗെയിംസ് മത്സരത്തിനിടെ നീരജ് ചോപ്ര. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
ഏഷ്യൻ ഗെയിംസ് മത്സരത്തിനിടെ നീരജ് ചോപ്ര. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
ഏഷ്യൻ ഗെയിംസ് മത്സരത്തിനിടെ നീരജ് ചോപ്ര. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
ഏഷ്യൻ ഗെയിംസ് മത്സരത്തിനിടെ നീരജ് ചോപ്ര. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
ഏഷ്യൻ ഗെയിംസ് മത്സരത്തിനിടെ നീരജ് ചോപ്ര. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
ഏഷ്യൻ ഗെയിംസ് മത്സരത്തിനിടെ നീരജ് ചോപ്ര. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
ഏഷ്യൻ ഗെയിംസ് മത്സരത്തിനിടെ നീരജ് ചോപ്ര. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
ഏഷ്യൻ ഗെയിംസ് മത്സരത്തിനിടെ നീരജ് ചോപ്ര. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ഒഫിഷ്യൽസിന്റെ ഫൗൾ 

മത്സരത്തിലെ ആദ്യ ഊഴത്തിൽ ജാവലിൻ പായിച്ചശേഷം പിന്തിരിഞ്ഞു നിന്ന് കൈകളുയർത്തിയ നീരജ് തന്റെ പതിവ് വിജയാഹ്ലാദം മുഴക്കി. അതിനുശേഷമാണ് സെർവർ തകരാർ സംഭവിച്ചെന്നും ദൂരം അളക്കാനാകില്ലെന്നും ഒഫിഷ്യലുകൾ അറിയിച്ചത്. ഏറെ നേരത്തെ അനിശ്ചിതത്വത്തിനുശേഷം ആദ്യ ത്രോ വീണ്ടുമെറിഞ്ഞ നീരജിന് 82.38 മീറ്ററിലാണ് മത്സരം തുടങ്ങാനായത്. തന്റെ രണ്ടാം ഊഴത്തിൽ കിഷോർകുമാർ ജന മികച്ച പ്രകടനം നടത്തിയെങ്കിലും അത് ഫൗൾ വിളിച്ചു. നീരജിന്റെയും ജനയുടെയും പ്രതിഷേധത്തെത്തുടർന്ന് ടിവി റീപ്ലേകൾ പരിശോധിച്ച ഒഫിഷ്യലുകൾക്ക് തുടർന്ന് അതു പിൻവലിക്കേണ്ടിവന്നു. 

കിഷോർ കുമാർ ജനയും നീരജ് ചോപ്രയും മത്സരത്തിനു ശേഷം. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
കിഷോർ കുമാർ ജനയും നീരജ് ചോപ്രയും മത്സരത്തിനു ശേഷം. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
കിഷോർ കുമാർ ജനയും നീരജ് ചോപ്രയും മത്സരത്തിനു ശേഷം. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
കിഷോർ കുമാർ ജനയും നീരജ് ചോപ്രയും മത്സരത്തിനു ശേഷം. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ആദ്യം ജനാധിപത്യം 

ഫൈനലിലെ മൂന്നാം ഊഴത്തിലാണ് നീരജിനെ മറികടന്ന് ജന എല്ലാവരെയും വിസ്മയിപ്പിച്ചത്. തന്റെ മികച്ച വ്യക്തിഗത പ്രകടനം 86.77 മീറ്ററായി ഉയർത്തി ജന ലീഡെടുത്തപ്പോൾ നീരജ് രണ്ടാമതായി. എന്നാൽ, നാലാം ഊഴത്തിൽ 88.88 മീറ്റർ ദൂരം കീഴടക്കി നീരജ് ഒളിംപിക്സ് ചാംപ്യന്റെ കരുത്തോടെ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. അടുത്ത ത്രോ 87.54 മീറ്ററായി മെച്ചപ്പെടുത്തിയെങ്കിലും നീരജിനെക്കാൾ 1.34 മീറ്റർ പിന്നിലായി കിഷോർകുമാർ ജനയുടെ പോരാട്ടം അവസാനിച്ചു. നീരജ് ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്തിയപ്പോൾ വെള്ളിക്കൊപ്പം വ്യക്തിഗത പ്രകടനത്തിലുണ്ടായ 3 മീറ്ററിന്റെ വർധനയാണ് കിഷോർ കുമാർ ജനയുടെ സന്തോഷം. 

English Summary : Indian fight in Asian Games Javelin Throw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com