കന്നി സ്വർണം സ്വാതിഷിന്, ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്നലെ 4 മെഡലുകൾ

Mail This Article
×
മഡ്ഗാവ് ∙ 37–ാമത് ദേശീയ ഗെയിംസിലെ കന്നി സ്വർണത്തിനായുള്ള കേരളത്തിന്റെ കാത്തിരിപ്പ് അവസാനിച്ചത് ജിംനാസ്റ്റിക്സിലൂടെ. പുരുഷൻമാരുടെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ കണ്ണൂർ തലശ്ശേരി സ്വദേശി കെ.പി.സ്വാതിഷാണ് സ്വർണം നേടിയത്. ഫെൻസിങ് വനിതാ സാബ്‌റെ ടീം ഇനത്തിലെ വെള്ളിയും ജിംനാസ്റ്റിക്സ്, വനിതാ ഫാസ്റ്റ് ഫൈവ് നെറ്റ്‌ബോൾ ഇനങ്ങളിലെ വെങ്കലവുമാണ് കേരളത്തിന്റെ മറ്റു മെഡൽ നേട്ടങ്ങൾ.
സ്വർണം ഉറപ്പിച്ചിറങ്ങിയ വനിതാ ഫെൻസിങ്ങിൽ പഞ്ചാബിനെതിരെ കേരളം 27–23ന് മുന്നിലായിരുന്നു. എന്നാൽ ടീമംഗമായ ജോസ്ന ക്രിസ്റ്റി ജോസ് മത്സരത്തിനിടെ കാലിനു പരുക്കേറ്റു പുറത്തായത് തിരിച്ചടിയായി. അൽക സണ്ണി, റീഷ പുതുശ്ശേരി, എസ്.സൗമ്യ എന്നിവരാണ് മറ്റു ടീമംഗങ്ങൾ.
ജിംനാസ്റ്റിക്സ് വനിതാ വ്യക്തിഗത ഇനത്തിൽ തിരുവനന്തപുരം സ്വദേശിനി അൻവിത സച്ചിനാണ് വെങ്കലം നേടിയത്.
English Summary:
Gold for Swatish in 37th National games
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.