ADVERTISEMENT

ന്യൂഡൽഹി ∙ ഹോക്കി ഇന്ത്യ ഭരണസമിതിയിൽ ഭിന്നിപ്പു രൂക്ഷമാണെന്ന ആരോപണങ്ങൾ നിഷേധിച്ച് ഭാരവാഹികൾ. തങ്ങൾ ഒറ്റക്കെട്ടാണെന്നും കായിക രംഗത്തിന്റെ വളർച്ചയ്ക്കുള്ള ശ്രമത്തിലാണെന്നും പ്രസിഡന്റ് ദിലീപ് ടിർക്കി, സെക്രട്ടറി ജനറൽ ഭോലാ നാഥ് സിങ് എന്നിവരുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഹോക്കി ഫെഡറേഷനിലെ വിഭാഗീയത ജോലികൾ ബുദ്ധിമുട്ടിലാക്കിയെന്നു കാട്ടി ഹോക്കി ഇന്ത്യ സിഇഒ എലേന നോർമൻ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

ഹോക്കി ഇന്ത്യയിൽ പ്രസിഡന്റ് ദിലീപ് ടിർക്കിയും സെക്രട്ടറി ഭോലാ നാഥ് സിങ്ങും രണ്ടു ചേരിയിലാണെന്നും ഇതു പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും 13 വർഷം ഹോക്കി ഇന്ത്യ സിഇഒയായിരുന്ന എലേന ആരോപിച്ചിരുന്നു. വനിതാ ഹോക്കി ടീം പരിശീലക യാനെക് ചോപ്മാൻ പദവിയൊഴിഞ്ഞു ദിവസങ്ങൾക്കുള്ളിലായിരുന്നു എലേനയുടെയും രാജി. 

English Summary:

Hockey India joint statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com