അമ്മയാകാനൊരുങ്ങുകയാണെന്ന് ടെന്നീസ് സുപ്പർ താരം നവോമി ഒസാക; കുറിപ്പ് വൈറൽ

നവോമി ഒസാക
നവോമി ഒസാക
SHARE

ടോക്യോ∙ അമ്മയാകാനൊരുങ്ങുകയാണെന്ന് ആരാധകരെ അറിയിച്ച് ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക. ലോക ഒന്നാം നമ്പർ വനിതാ താരം ഇന്‍സ്റ്റഗ്രാമിൽ അൾട്രാ സൗണ്ട് സ്കാനിന്റെ ചിത്രം പങ്കുവച്ചാണ് താൻ ഗർഭിണിയാണെന്ന് ആരാധകരെ അറിയിച്ചത്. ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കില്ലെന്നു ദിവസങ്ങൾക്കു മുൻപ് ഒസാക അറിയിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ചയാണ് അതിന്റെ കാരണം ഒസാക വെളിപ്പെടുത്തിയത്.

2024 ലെ ഓസ്ട്രേലിയൻ ഓപ്പണിൽ കളിച്ച് ടെന്നിസിലേക്കു തിരിച്ചെത്തുമെന്ന് ഒസാക പ്രതികരിച്ചു. ‘‘കഴിഞ്ഞു പോയ കാലം വളരെ രസകരമായിരുന്നു. എന്നാൽ ഇതു വെല്ലുവിളികൾ നിറഞ്ഞ സമയമാണെന്നു ഞാൻ മനസ്സിലാക്കുന്നു. അതും രസകരമായിരിക്കാം. ജീവിതം വളരെ ചെറുതാണ്. ഒന്നും നിസാരമായി കാണുന്നില്ല’’– ഒസാക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘‘ഭാവിയിൽ എനിക്ക് ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിക്കാനുണ്ട്. ജീവിതം എന്നത് എല്ലാ ദിവസവും അനുഗ്രഹീതമായതും സാഹസികതകൾ നിറഞ്ഞതുമാണ്. ഭാവിയിൽ ഒരുപാടു കാര്യങ്ങൾ പ്രതീക്ഷിക്കാനുണ്ട്. എന്റെ കുഞ്ഞ് ഒരിക്കൽ എന്റെ മത്സരം കാണും, അതെന്റെ അമ്മയാണെന്നു പറയുന്ന നിമിഷത്തിനായി ഞാൻ കാത്തിരിക്കുന്നു.– ഒസാക വ്യക്തമാക്കി.

English Summary: Four-time Grand Slam Winner Naomi Osaka Announces Pregnancy, Plans Return In 2024

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS