ഇന്ത്യൻ വെൽസ് ∙ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ 6–3–6–2നു തോൽപിച്ച് ഇന്ത്യൻ വെൽസ് ഓപ്പൺ ടെന്നിസ് കിരീടം നേടിയ സ്പാനിഷ് യുവതാരം കാർലോസ് അൽകാരാസ് ലോക ഒന്നാം നമ്പർ സ്ഥാനം തിരിച്ചുപിടിച്ചു. സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെയാണ് അൽകാരാസ് രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്. കോവിഡ് വാക്സീൻ എടുക്കാത്തതിനാൽ യുഎസിലേക്ക് പ്രവേശനം ലഭിക്കാതിരുന്നതു മൂലം ജോക്കോവിച്ച് ഇന്ത്യൻ വെൽസ് ഓപ്പണിൽനിന്നു പിൻവാങ്ങിയിരുന്നു. കഴിഞ്ഞ വർഷം യുഎസ് ഓപ്പൺ കിരീടം നേടിയതിനു പിന്നാലെ ലോക ഒന്നാം നമ്പർ താരമായ അൽകാരാസിനെ, പിന്നീട് ജോക്കോവിച്ച് മറികടക്കുകയായിരുന്നു.
English Summary: Alcaraz overtakes djockovic as number one