കേരളത്തിന്റെ വള്ളംകളി വിമ്പിൾഡനിൽ, വള്ളം തുഴഞ്ഞ് ടെന്നിസ് സൂപ്പർ സ്റ്റാറുകൾ

വള്ളം തുഴയുന്ന വിമ്പിൾഡൻ താരങ്ങളുടെ ഗ്രാഫിക്കൽ ചിത്രം. Photo: Twitter@Wimbledon
വള്ളം തുഴയുന്ന വിമ്പിൾഡൻ താരങ്ങളുടെ ഗ്രാഫിക്കൽ ചിത്രം. Photo: Twitter@Wimbledon
SHARE

തിരുവനന്തപുരം∙ ഇംഗ്ലണ്ടിൽ ഇന്നലെ ആരംഭിച്ച വിമ്പിൾഡൻ ടെന്നിസ് ടൂർണമെന്റിന്റെ പ്രചാരണത്തിൽ ഇടംനേടി കേരളത്തിന്റെ വള്ളം കളി. വിമ്പിൾഡനിന്റെ ഔദ്യോഗിക സോഷ്യൽ മീ‍ഡിയ പേജുകളിലാണ് ടെന്നിസ് താരങ്ങൾ കേരളത്തിന്റെ പശ്ചാത്തലത്തിൽ വള്ളം തുഴയുന്ന ഗ്രാഫിക്കൽ ചിത്രമുള്ളത്. കേരളവും ലണ്ടനും കൈകൊടുക്കുന്ന ഇമോജിയും ചിത്രത്തിനൊപ്പമുണ്ട്.

ചുണ്ടന്‍ വള്ളങ്ങള്‍ വിമ്പിൾഡൻ പ്രചാരണത്തില്‍ ഇടംപിടിച്ചത് തികച്ചും ആവേശകരമായ കാര്യമാണിതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.ഇതാദ്യമായല്ല രാജ്യാന്തര കായിക മത്സരങ്ങളുടെ പ്രചാരണത്തില്‍ കേരളം ഇടംപിടിക്കുന്നത്.

മുൻപ് ചെല്‍സി ഫുട്ബോള്‍ ക്ലബ് ആലപ്പുഴയുടെ കായലോരത്തിന്‍റെ പശ്ചാത്തലത്തിലൂടെ വെര്‍ച്വല്‍ ടൂര്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് യഥാര്‍ത്ഥ ടൂര്‍ നടത്താന്‍ മന്ത്രി മുഹമ്മദ് റിയാസ് ചെല്‍സി ടീമംഗങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

English Summary: Wimbledon shakes hands with Kerala’s boat race

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS