ADVERTISEMENT

ലണ്ടൻ ∙ വിമ്പിൾഡൻ വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക് താരം മാർകേറ്റ വാന്ദ്രസോവയും തുനീസിയൻ താരം ഒൻസ് ജാബറും നേർക്കുനേർ. ഇന്നലെ നടന്ന സെമിഫൈനലുകളിൽ വാന്ദ്രസോവ യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയെയും (6–3,6–3) ജാബർ ബെലാറൂസ് താരം അരീന സബലേങ്കയെയും (6–7,6–4,6–3) തോൽപിച്ചു. നാളെയാണ് ഫൈനൽ. 

  പുരുഷ സിംഗിൾസ് സെമിഫൈനലുകളിൽ ഇന്ന് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ഇറ്റാലിയൻ താരം യാനിക് സിന്നറെയും സ്പാനിഷ് താരം കാർലോസ് അൽകാരസ് റഷ്യൻ താരം ഡാനിൽ മെദ്‌വദെവിനെയും നേരിടും. പുരുഷ ഡബിൾസ് സെമിഫൈനലിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനും അടങ്ങുന്ന സഖ്യം തോറ്റു പുറത്തായി. ഡച്ച് കൂട്ടുകെട്ടായ വെസ്‌ലി കൂൾഹോഫും നീൽ സ്കൂപ്സ്കിയുമാണ് ഇവരെ തോൽപിച്ചത് (7–5,6–4).

English Summary: Vandrasova – Jaber Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com