അൽക്കാരസിനെ കീഴടക്കി ജോക്കോവിച്ച്; വിംബിൾഡണ്‍ പരാജയത്തിന് മധുര പ്രതികാരം

alkaraz-djokovic-afp.jpg
മത്സരത്തിനു ശേഷം അൽക്കാരസും ജോക്കോവിച്ചു‍ം (Photo: AFP)
SHARE

മേസൻ (യുഎസ്) ∙ വിംബിൾഡണിലേറ്റ പരാജയത്തിന് വെസ്റ്റേൺ ആൻഡ് സതേൺ ഓപ്പണിൽ പകരം വീട്ടി നൊവാക് ജോക്കോവിച്ച്. വാശിയേറിയ ഫൈനൽ മത്സരത്തിൽ കാർലോസ‌് അൽക്കാരസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. വിംബിൾഡൺ ഫൈനലിലെ തോൽവിക്ക് 35 ദിവസം പിന്നിടുമ്പോഴാണ് ജോക്കോവിച്ചിന്റെ മധുര പ്രതികാരം. സ്കോർ: 5-7, 7-6(7), 7-6(4).

എടിപി ടൂർണമെന്റ് ചരിത്രത്തിലെ ദൈർഘ്യമേറിയ 'ബെസ്റ്റ് ഓഫ് ത്രീ' മത്സരം 3 മണിക്കൂർ 49 മിനിറ്റ് നീണ്ടു. റാഫേൽ നദാലുമായുള്ള 2012ലെ ഓസ്ട്രേലൻ ഓപ്പൺ ഫൈനൽ മത്സരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു അൽക്കാരസുമായുള്ള പോരാട്ടമെന്ന്, മത്സരശേഷം ജോക്കോവിച്ച് പറഞ്ഞു. ഇത്തരം മത്സരങ്ങൾ അപൂർമായി മാത്രമേ തന്റെ കരിയറിൽ കളിച്ചിട്ടുള്ളൂവെന്നും അൽക്കാരസിന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നതായും ജോക്കോവിച്ച് പറഞ്ഞു.

ജോക്കോവിച്ചിന്റെ 39-ാം മാസ്റ്റേഴ്സ് കിരീടനേട്ടമാണിത്. ജയത്തോടെ റാങ്കിങിൽ അൽക്കാരസിനു തൊട്ടടുത്ത് എത്താനും ജോക്കോവിച്ചിനായി. ഈ മാസം 28ന് ആരംഭിക്കുന്ന യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ ജയിക്കാനായാൽ ജോക്കോയ്ക്ക് ഒന്നാം റാങ്ക് തിരികെ പിടിക്കാം. മത്സരത്തിനു പിന്നാലെയുള്ള ജോക്കോവിച്ചിന്റെ വിജയാഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഷർട്ട് വലിച്ചു കീറിയാണ് ജോക്കോവിച്ച് വിജയം ആഘോഷിച്ചത്. വനിതാ വിഭാഗം ഫൈനലിൽ ചെക്ക് റിപ്പബ്ലിക് താരം കരോലിന മുച്ചോവയെ തോൽപിച്ച് യുഎസ് താരം കൊക്കോ ഗോഫ് ജേതാവായി.

English Sumamry: Novak Djokovic wins Cincinnati 2023 vs Carlos Alcaraz

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS