അയ്യപ്പൻമാർ നൽകിയത് 316 കോടി; തിരികെ ലഭിച്ചത് ദുരിതമല: എന്നു വരും മാസ്റ്റർപ്ലാൻ?
Mail This Article
മലചവിട്ടിയെത്തുന്ന ഓരോ തീർഥാടകനെയും അയ്യപ്പനു സമനായി കാണണം എന്നാണ് ശബരിമലയിലെ സങ്കൽപം. എന്നാൽ, ഇത്തവണയും ആ സങ്കൽപത്തോട് നീതി പുലർത്താൻ അധികൃതർക്ക് സാധിച്ചില്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ 2 വർഷമായി ദർശനത്തിന് എത്താൻ കഴിയാതെപോയ തീർഥാടകർ ഇത്തവണ ഒന്നിച്ചെത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നിട്ടും മതിയായ സൗകര്യങ്ങൾ ഒരുക്കാൻ ബോർഡിനും തീർഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പല വകുപ്പുകൾക്കും കഴിഞ്ഞില്ല. തീർഥാടനകാലത്തെ ഏറ്റവും സുപ്രധാനമായ മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് ഭക്തരോട് അതിക്രമം കാണിച്ച ജീവനക്കാരന്റെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഏറ്റവും വലിയ തെളിവായി അവശേഷിക്കുന്നു. ഈ തീർഥാടന കാലത്ത് എന്താണ് ശബരിമലയിൽ സംഭവിച്ചത് ? അടുത്ത തീർഥാടന കാലത്ത് ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ ? മലയിറങ്ങിയ ഓരോ തീർഥാടകന്റെയും മനസ്സിൽ അവശേഷിച്ച ചോദ്യങ്ങൾ ഇവയാണ്.