ആ ലാൻഡ് ലൈൻ നമ്പർ തുണച്ചു; 100 വർഷങ്ങൾക്ക് ശേഷം ലണ്ടനിലെത്തിയ ആദരം; കേരളത്തിന് എന്താണ് ബേക്കർ കുടുംബം?
Mail This Article
100–ലേറെ വർഷങ്ങൾക്ക് മുമ്പ് പള്ളി നിർമിക്കാൻ സഹായിച്ച കുടുംബത്തിലെ ഇളമുറക്കാരെ തേടിപ്പിടിക്കുക, അവരുമായി ബന്ധപ്പെടുക, കാര്യങ്ങൾ ബോധ്യപ്പെടുത്തി അവരെ ആദരിക്കുക. കഷ്ടപ്പാട് പിടിച്ച പണിയെന്ന് കരുതി മിക്കവരും താത്പര്യമെടുക്കാത്ത കാര്യം. പക്ഷേ, കോട്ടയം സിഎംഎസ് കോളജിലെ ചരിത്ര വിഭാഗത്തിൽ നിന്ന് വിരമിച്ച പ്രഫ. ഡോ. വൈ. മാത്യുവിന് അത് ‘ദൈവനിയോഗ’മായിട്ടാണ് തോന്നിയത്. ആ കുടുംബക്കാരെ തേടി അദ്ദേഹം യുകെയിലെ എസക്സിലെത്തുകയും പള്ളി കമ്മിറ്റിയുടെയും വിശ്വാസികളുടെയും പേരിൽ അവരെ ആദരിക്കുകയും ചെയ്തു. ഇപ്പോൾ യുകെയിലുള്ള ബേക്കർമാരുടെ ഫാമിനു മുന്നിൽ കുടുംബചരിത്രം രേഖപ്പെടുത്തി വച്ചിട്ടുണ്ട്. കോട്ടയം കുമരകത്തുള്ള കവണാറ്റിൻകരയാണ് അതിലെ ഒരു നിർണായക ഏട്. ഹെൻറി ബേക്കർ സീനിയർ, അമേലിയ ഡോറോത്തി ബേക്കർ എന്നിവരുടെ ഛായാചിത്രങ്ങളാണ് സന്ദർശകരെ അവിടെ സ്വാഗതം ചെയ്യുന്നത്. ബേക്കർ കുടുംബത്തിന് കേരളത്തിലോ ഇന്ത്യയിൽ തന്നെയോ ഇപ്പോൾ സ്വത്തുവകകളൊന്നും നിലവിലില്ല.