മൂലമറ്റം സെന്റ്. ജോസഫ്സിൽ ‘പഴയ കേരളം’; പിന്നിൽ വലിയ ലക്ഷ്യം

st-josephs-college-msw-department-smrithiyoram

ലോക അൽസ്ഹൈമേഴ്സ് ദിനത്തോട് അനുബന്ധിച്ച് മൂലമറ്റം സെന്റ്. ജോസഫ്സ് കോളജ് എംഎസ്ഡബ്ല്യു വിഭാഗം അധ്യാപകരും വിദ്യാർഥികളും ചേർന്നൊരുക്കിയ ‘സ്മൃതിയോരം–റെമിനിസെൻസ് കോർണർ’ ശ്രദ്ധേയമായി. പഴയ കാല കേരള കാഴ്ചകളെ ഇന്നിലേക്ക് പറിച്ചു നട്ടാണ് സ്മൃതിയോരം ഒരുക്കിയത്. പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും അഭിനന്ദനം നേടുകയും ചെയ്തു. 

അൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ രോഗികളിലെ പഴയ കാല ഓർമകൾ പുതുക്കി അവരുടെ രോഗ തീവ്രത കുറയ്ക്കുന്നതിനുള്ള തെറപ്പിയാണിത്. പാഠപുസ്തകങ്ങളിലുള്ള ഇക്കാര്യം വിദ്യാർഥികളും അധ്യാപകരും ചേർന്ന് യാഥാർഥ്യമാക്കുകയായിരുന്നു.

വേരുകൾ തേടിയുള്ള ഒരു യാത്രയായിരുന്നു സ്മൃതിയോരം. പഴയകാല ചായക്കടയും ബസ് സ്റ്റോപ്പും സിനിമ ടാക്കീസും തെരുവോരവും ഇതിനായി പുനഃസൃഷ്ടിച്ചു. അവിടുത്തെ മനുഷ്യരായി വിദ്യാർഥികൾ അണിനിരന്നു. അങ്ങനെ കോളജ് അങ്കണത്തിൽ പഴമയുടെ വസന്തം വിരിഞ്ഞു.

വിദ്യാർഥികൾക്കൊപ്പം ആശയവും നേതൃത്വവുമായി എച്ച്ഒ‍ഡി ഡോ.മാത്യു കണമലയും മറ്റ് അധ്യാപകരും കോളജ് മാനേജ്മെന്റും നിന്നതോടെ പരിപാടി വിജയകരമായി. പുസ്തകത്തിലോ നാലു ചുമരുകൾക്കുള്ളിലോ ഒതുങ്ങേണ്ടതല്ല വിദ്യാഭ്യാസമെന്ന് ഓർമിപ്പിക്കുകയുമാണ്  സ്മൃതിയോരം–റെമിനിസെൻസ് കോർണറിലൂടെ മൂലമറ്റം സെന്റ്. ജോസഫ്സ് കോളജ് എംഎസ്ഡബ്ല്യു വിഭാഗം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}