ADVERTISEMENT

കീഴൂർ : 'ഹലോ ഗയ്‌സ് വെൽക്കം ബാക്ക് ടു കണ്ണൻ വ്ലോഗ്സ്, കണ്ണൻ വ്ലോഗ്സിന്റെ പുതിയ ഒരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം'. ക്യാംപസിൽ അനന്തുവിന്റെ ഈ ശബ്ദം കേൾക്കാത്ത  ഒരു  ദിവസം പോലുമില്ല. കീഴൂർ ദേവസ്വം ബോർഡ്‌ കോളജിലെ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അനന്തു. ക്യാംപസിൽ നടക്കുന്ന ഏത് പരിപാടിയും വ്ലോഗാക്കി തന്റെ യൂട്യൂബ് ചാനലിൽ അപ്പോൾ തന്നെ അപ്‍ലോഡ് ചെയ്യും. കോളജ് കാര്യങ്ങൾ മാത്രമല്ല, അനന്തുവിന് ഇഷ്ടപ്പെട്ട എല്ലാ വിഷയങ്ങളും ചാനലിൽ ഇടംപിടിക്കും. 

പഠനത്തിനൊപ്പം വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന ആലോചനയില്‍ നിന്നാണ് യുട്യൂബ് ചാനലിന്റെ തുടക്കം. സ്വന്തം ക്ലാസിലെ കുട്ടികൾക്ക് മുന്നിൽ പോലും ക്ലാസെടുക്കാൻ മടിയുള്ള അനന്തുവിന്റെ ചമ്മൽ മാറ്റാനുള്ള വേദി കൂടിയായിരുന്നു കണ്ണൻ വ്ലോഗ്സ്. സ്വന്തം ചാനലിലൂടെ മടികൂടാതെ സംസാരിക്കാനും അനന്തു പഠിച്ചു. യൂട്യൂബിൽ നിന്ന് വരുമാനം ലഭിക്കുക എന്നതിലുപരി തന്റെ കഴിവ് മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ബൈക്കുകളെ സംബന്ധിച്ച വീഡിയോകളും പരീക്ഷണാടിസ്ഥാനത്തിലുള്ള വീഡിയോകളും കണ്ണൻ വ്ലോഗ്സിലെ മറ്റു പ്രധാനപ്പെട്ട വിഷയങ്ങളാണ്.

അധ്യാപകരും സുഹൃത്തുക്കളും പ്രോത്സാഹനവുമായി അനന്തുവിനൊപ്പമുണ്ട്. വീഡിയോകൾ ചെയ്യാൻ സാമ്പത്തികം വെല്ലുവിളി ആണ്. പക്ഷേ, തന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ആളുകൾക്ക് ഇഷ്ടപ്പെട്ട രീതിയിലുള്ള വ്ലോഗുകൾ ചെയ്യണമെന്നാണ് അനന്തുവിന്റെ ആഗ്രഹം. വ്യത്യസ്ത ആശയങ്ങളും പുതുമകളുമായി 5 മാസം കൊണ്ട് അഞ്ഞൂറിലേറെ സബ്സ്ക്രൈബേഴ്സുമായി ജൈത്രയാത്ര തുടരുകയാണ് കണ്ണൻ വ്ലോഗ്സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com