മാർത്തോമ്മാ കോളജിൽ സാമൂഹിക നൈപുണ്യ വികസന പരിശീലനം

social-skills-development-training-programme

തിരുവല്ല∙ കാവ്യവർണ്ണനകളിൽ തെളിയുന്ന കാർകൂന്തലിനും കരിമിഴികൾക്കുമപ്പുറം പെൺമയുടെ സൗന്ദര്യം തിരിച്ചറിയാനുള്ള വേദിയായി തിരുവല്ല മാർത്തോമ്മാ കോളജിലെ വുമൺ സെൽ നടത്തിയ സാമൂഹിക നൈപുണ്യ വികസന പരിശീലനം. സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

വുമൺ സെൽ കൺവീനർ അനിത ജോർജ് വർഗീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഐഇഎൽടിഎസ് പരിശീലകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കോളജിലെ പൂർവവിദ്യാർഥിയുമായ സൂസൻ എബ്രഹാം മുഖ്യാതിഥിയായിരുന്നു. ആധുനിക കാലത്ത് യാഥാർഥ്യബോധം ഉൾക്കൊണ്ടു നിലപാടുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സൂസൻ എബ്രഹാം സംസാരിച്ചു. വിദ്യാർഥികളും ചർച്ചയിൽ പങ്കെടുത്തു. 

social-skills-development-training-programme-mar-thoma-college

സാമൂഹിക ശേഷികൾ, വ്യക്തിത്വ വികസനം, ആശയ വിനിമയ ശേഷി എന്നിങ്ങനെ വിവിധ മേഖലകൾ ഉൾപ്പെടുത്തിയ ട്രെയിനിങ്ങിൽ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ഹന്നാ റേച്ചൽ ഷിബു പ്രാർഥനാ ഗാനമാലപിച്ചു. സ്ത്രീ ശാക്തീകരണ സമിതി കൺവീനർ സോണി അച്ചാമ്മ തോമസ്, പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു, രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ബെക്സി പ്രസാദ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS