മതിയാവുവോളം ജീവിക്കാൻ.. മതിയാക്കാം ഈ ലഹരി.. പ്രേക്ഷക ശ്രേദ്ധ നേടി ‘ആന്റിഡോട്ട്’

പ്രേക്ഷക ശ്രേദ്ധ നേടി ആന്റിഡോട്ട് ഷോർട്ട് ഫിലിം

ലഹരിവിരുദ്ധ സന്ദേശവുമായി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറയിലെ മൂന്നാം വർഷ വിദ്യാർഥികൾ നിർമിച്ച ‘ആന്റിഡോട്ട്’ എന്ന ഷോർട് ഫിലിം പ്രേക്ഷക ശ്രദ്ധ നേടുന്നു. കോളജിലെ എൻഎസ്എസ് യൂണിറ്റുകളുടെ സപ്ത ദിന ക്യാമ്പിനോട് അനുബന്ധിച്ചായിരുന്നു വിദ്യാർഥികളുടെ ഷോർട്ട് ഫിലിം നിർമാണം. 

മനുഷ്യ ബന്ധങ്ങൾ ശിഥിലമാക്കുന്ന ലഹരിയുടെ കാഴ്ചകളെ അടിസ്ഥാനമാക്കിയ ഷോർട്ട് ഫിലിമിന്റെ രചനയും സംവിധാനവും മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി അദിത് വിജയ് ആണ്. ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റ് വിദ്യാർത്ഥി ആദർശ് ഷിബു എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിൽ ധനുഷ്, ആതിര, നവനീത്, അനിരുദ്ധ്, സുജിത് എന്നിവരാണ് അഭിനേതാക്കൾ. പ്രിൻസിപ്പൽ നിഷ കുരുവിള, പ്രോഗ്രാം ഓഫിസേഴ്സ് സജീഷ് പിടികെ, ലേഖ ആർ.നായർ എന്നിവരുടെ  സഹായത്തോടെയാണ് ഹൃസ്വചിത്രം നിർമിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS