തിരുവല്ല താലൂക്ക് ആശുപത്രിയിൽ ശുചീകരണ പ്രവർത്തനം നടത്തി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറയിലെ വിദ്യാർഥികൾ. എൻഎസ്എസ് യൂണിറ്റുകളുടെ സപ്ത ദിന ക്യാമ്പായ ‘നിരാമയ’ 2023നോട് അനുബന്ധിച്ചാണ് ആശുപത്രിയിലെ പെയിന്റിങ് അടക്കമുള്ള ജോലികൾ ചെയ്തത്. ക്യാമ്പിന്റെ ഭാഗമായ പുനർജീവന പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 17 മുതൽ 21 വരെയുള്ള ദിവസങ്ങളിലായിരുന്നു വിദ്യാർത്ഥിൾ ആശുപത്രി ശൂചീകരിച്ചത്.
ഹോസ്പിറ്റലെ അത്യാഹിത വിഭാഗത്തിൽ ഉപയോഗ ശുന്യമായി കിടന്നിരുന്ന ഉപകരണങ്ങൾ നന്നാക്കുകയും പീഡിയാട്രിക്ക്, പ്രസവ വാർഡുകൾ എന്നിവിടങ്ങൾ ശുചീകരിക്കുകയും ചെയ്തു. കോളേജിലെ ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ലിജു ഫിലിപ്പ്, സജീഷ് പി.ടി.കെ, ലേഖ ആർ.നായർ എന്നിവർ സഹായവുമായി വിദ്യാർഥികളുടെ ഒപ്പം ചേർന്നു.
ക്യാംമ്പിന്റെ സമാപന സമ്മേളനത്തിൽ പ്രിൻസിപ്പിൾ നിഷ കുരുവിള വിദ്യാർഥികളുടെ സേവന സന്നദ്ധതയെയും പരിമിതമായ സമയത്തിനുള്ളിൽ അവർ കൊണ്ടുവന്ന മാറ്റങ്ങളെയും അഭിനന്ദിച്ചു. ഇനിയും സാമൂഹ്യ ഇടങ്ങളിൽ സേവന പ്രവർത്തനങ്ങൾ തുടരുക എന്നതാണ് കോളജിന്റെ ലക്ഷ്യം എന്നും അവർ പറഞ്ഞു. സമാപന സമ്മേളനത്തിൽ താലൂക് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ ഉപഹാരം പ്രിൻസിപ്പിൾ നിഷ കുരുവിള, പ്രോഗ്രാം ഓഫീസർമാരായ സജീഷ് പി.ടി.കെ., ലേഖ ആർ നായർ എന്നിവർ ഏറ്റുവാങ്ങി.