തിരുവല്ല: കാൽപ്പന്തു കളിയിൽ പുതിയ ഉയരങ്ങൾ കീഴടക്കി മാർത്തോമാ കോളജ് വിദ്യാർഥിനി നിസാരി കെ. 2022-2023ലെ മികച്ച താരമായി കേരള ഫുട്ബോൾ അസോസിയേഷൻ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ നിസാരിയെ തിരഞ്ഞെടുത്തു. കൂടാതെ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ സീനിയർ ഫുട്‌ബോൾ ടീമിലേക്കുള്ള സെലക്ഷനും ലഭിച്ചു.
ദേശീയതലത്തിലേയ്ക്കുള്ള യാത്ര ഏറെ ശ്രമകരമായിരുന്നു. കായിക രംഗത്തോടുള്ള അഭിനിവേശം തുണയായി. തുടർച്ചയായ പരിശീലനമാണ് ഏതൊരു വിജയത്തിന്റെയും അടിസ്ഥാനം എന്ന് ഞാൻ വിശ്വസിക്കുന്നു.
നിസാരി കെ.
അംഗീകാരം അഭിമാനർഹമാണെന്നും തുടർന്നുള്ള മത്സരങ്ങളിൽ മികവോടെ പ്രവർത്തിക്കാൻ ഇത്തരം നേട്ടങ്ങൾ വഴിയൊരുക്കുമെന്നും പരിശീലകർ അഭിപ്രായപ്പെട്ടു.
കായിക രംഗത്ത് നമ്മുടെ കുട്ടികൾ മികവ് പുലർത്തുന്നതിൽ ഏറെ സന്തോഷമുണ്ട്. പഠനത്തിനൊപ്പം തന്നെ മറ്റ് കഴിവുകൾ കണ്ടെത്തുവാനും വികസിപ്പിച്ചെടുക്കാനും ഓരോ കുട്ടിക്കും അവസരം ലഭിക്കണം എന്നാണ് ആഗ്രഹം. കലാലയങ്ങൾ സമഗ്ര വികാസത്തിനുള്ള ഇടങ്ങളാവണം എന്ന് പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു പറഞ്ഞു.