ADVERTISEMENT

തൊടുപുഴയുടെ തിലകക്കുറിയായി നിലകൊള്ളുന്ന ന്യൂമാൻ കലാലയം വജ്ര ജൂബിലി വർഷത്തിലേക്ക്. 1964–ൽ കാർഡിനൽ ഹെൻട്രി ന്യൂമാന്റെ നാമത്തിൽ സ്ഥാപിതമായ ഈ കലാലയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിൽ, NAAC–ന്റെ അംഗീകാരത്തിൽ A ഗ്രേഡോടെ യശസ്സുയർത്തി പ്രവർത്തിച്ചുവരുകയാണ്. വജ്രജൂബിലി വർഷത്തിന്റെ എല്ലാവിധ പരിപാടികൾക്കും തുടക്കം കുറിച്ചു. മലയാളിയും പശ്ചിമബംഗാൾ ഗവർണറുമായ ഡോ.സി.വി. ആനന്ദബോസാണ് ചടങ്ങിന് ഉദ്ഘാടനം നിർവഹിച്ചത്. ഈശ്വരവിശ്വാസത്തിന്റെ മൂല്യത്തെ കുറിച്ചും രാഷ്ട്രീയ സ്വകാര്യജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും വാചാലനായ അദ്ദേഹം തന്റെ ജീവിതത്തിൽ വി.ന്യൂമാന്റെ ദര്‍ശനങ്ങൾ പകർന്ന പ്രചോദനത്തെക്കുറിച്ചും അനുസ്മരിച്ചു. 50000 രൂപ പാരിതോഷികമുള്ള ഗവർണേഴ്സ് അവാർഡ് ഫോർ എക്സലൻസ് തുടങ്ങി പശ്ചിമബംഗാൾ രാജ്ഭവൻ സന്ദർശനം വരെയുള്ള വജ്രജൂബിലി സമ്മാനങ്ങൾ കോളജിന് പ്രഖ്യാപിച്ചാണ് അദ്ദേഹം മടങ്ങിയത്. ചടങ്ങിൽ മുൻമന്ത്രിയും തൊടുപുഴ എംഎൽഎയുമായ പി. ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും കോതമംഗലം രൂപത ബിഷപ് എമിരറ്റസ് റവ. ഡോ. മാർ ജോര്‍ജ് പുന്നക്കോട്ടിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു.

new-man1

 

തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്, കോതമംഗലം രൂപത കോർപറേറ്റ് എജുക്കേഷണൽ ഏജൻസി മാനേജർ മോൺ.ഡോ.പയസ് മലേക്കണ്ടത്തിൽ, ഹയർ എജുക്കേഷൻ സെക്രട്ടറി റവ.ഡോ.പോൾ പാറത്താഴത്ത്, പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പല്‍ ഡോ. സാജു എബ്രഹാം, ബർസാർ ഫാ. ബെൻസൺ എൻ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും ഒപ്പം മുൻ മാനേജർമാരും പ്രിൻസിപ്പൽമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. 

 

ആഘോഷപരിപാടികൾക്ക് ജൂബിലി കൺവീനർ ബിജു പീറ്റർ, ഡോ.ജെയിൻ എ. ലൂക്ക്, ഡോ. ജെന്നി കെ. അലക്സ്, ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു എന്നിവർ നേതൃത്വം വഹിച്ചു. സമ്മേളനത്തിനു ശേഷം കോളജ് ഡാൻസ് ക്ലബിന്റെയും മ്യൂസിക് ക്ലബിന്റെയും നേതൃത്വത്തിൽ മനോഹരമായ നിരവധി കലാപരിപാടികളും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com