മാർത്തോമാ കോളജിൽ ഹിന്ദി ദിനം ആചരിച്ചു
Mail This Article
×
ഹിന്ദി ഭാഷയുടെ പേരും പെരുമയും ഓർമിപ്പിച്ചുകൊണ്ട് ഒരു ദിനം. തിരുവല്ല മർത്തോമാ കോളജിലെ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഹിന്ദി ദിനാചരണം പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി. ഒപ്പം വിദ്യാർഥികൾ തയാറാക്കിയ കയ്യെഴുത്തു മാസിക ‘ഇന്ദ്രധനുഷ്’ സദസ്യർക്ക് പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി ടി.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്തനംതിട്ട കാതോലിക്കറ്റ് കോളജ് അധ്യാപിക ഡോ. ലിജാ അച്ചാമ്മ ജോർജ് പ്രഭാഷണം നടത്തി. കയ്യെഴുത്തു മാസിക പ്രകാശനം നിർവഹിച്ചത് കോളജ് ട്രഷറർ ഡോ.ജോർജ് മാത്യു ആയിരുന്നു. വകുപ്പ് മേധാവി ഡോ. ലിറ്റി യോഹന്നാൻ, ഡോ. സോണിയ അന്ന സഖറിയ എന്നിവർ സംസാരിച്ചു. കൂടാതെ വിദ്യാർഥികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.