നിലാവ് തൊട്ട വിജയാവേശം മർത്തോമ കോളജിലും
Mail This Article
തിരുവല്ല മർത്തോമാ കോളജിൽ ഫിസിക്സ് കെമിസ്ട്രി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ചാന്ദ്രയാൻ-3 ന്റെ വിജയം ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, വിക്രം സാരാഭായ് സ്പേസ് സെന്റർ എന്നിവിടങ്ങളിൽ പ്രവർത്തിച്ച പ്രശസ്ത ശാസ്ത്രജ്ഞനും മർത്തോമ കോളജിലെ പൂർവവിദ്യാർഥിയുമായ ഡോ. കെ. എൻ നൈനാൻ വിശിഷ്ടാതിഥിയായിരുന്നു.
"ചന്ദ്രനിലേയ്ക്ക് ഇന്ത്യയുടെ അത്ഭുതയാത്ര" എന്ന പേരിൽ നടന്ന മുഖ്യപ്രഭാഷണത്തിൽ പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി ടി. കെ, കെമിസ്ട്രി വിഭാഗം മേധാവി ഡോ.നീമ അണിമംഗലം, ഫിസിക്സ് വിഭാഗം മേധാവി ഡോ.ഏഞ്ചൽ സൂസൻ ചെറിയാൻ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. നെബു ജോൺ, ഡോ.എ.ജോൺ ബെർലിൻ, കോളജിലെ മുൻ ഫിസിക്സ് അധ്യാപകൻ പ്രൊഫ. ഫിലിപ്പ്. എൻ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ശാസ്ത്രീയാഭിരുചിയും താല്പര്യവുമുള്ള വിദ്യാർഥികൾക്ക് നിലവിൽ ലഭ്യമായ അവസരങ്ങളെപ്പറ്റി വ്യക്തമായ ധാരണ നൽകാൻ പരിപാടിയിലൂടെ സാധിച്ചതായി സംഘാടകർ അഭിപ്രായപ്പെട്ടു.